Found Dead | കടവരാന്തയില്‍ കഴുത്തില്‍ തുണി ചുറ്റിയ നിലയില്‍ വയോധികന്റെ മൃതദേഹം; രക്തക്കറ ഉണ്ടെന്നും കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും പൊലീസ്
● ശരീരം മുഴുവന്‍ തുണികളിട്ട് മൂടിയ നിലയിലായിരുന്നു
● ഒഴിഞ്ഞ മദ്യക്കുപ്പിയും ഒരു ഗ്ലാസും സമീപത്തുണ്ട്
വടകര: (KVARTHA) കടവരാന്തയില്‍ കഴുത്തില്‍ തുണി ചുറ്റിയ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തില്‍ രക്തക്കറ ഉണ്ടെന്ന് പറഞ്ഞ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നതായും അറിയിച്ചു. ശരീരം മുഴുവന്‍ തുണികളിട്ട് മൂടിയ നിലയിലായിരുന്നു. വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം രാവിലെ ഒമ്പതു മണിയോടെയാണ് മൃതദേഹം കണ്ടത്. ഒഴിഞ്ഞ മദ്യക്കുപ്പിയും ഒരു ഗ്ലാസും സമീപത്തുണ്ട്.
പുതിയ സ്റ്റാന്‍ഡിലും പരിസരത്തുമായി ഭിക്ഷയെടുത്ത് ജീവിക്കുന്ന കൊല്ലം സ്വദേശിയായ മണിയെയാണ് മരിച്ച നിലയില്‍ കണ്ടത്. രാവിലെ ഏഴുമണിക്ക് ടൗണിലൂടെ പോകുന്നത് കണ്ടവരുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വടകര ഡിവൈ എസ് പി ആര്‍ ഹരിപ്രസാദ്, ഇന്‍സ്‌പെക്ടര്‍ എന്‍ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
#VadakaraNews #KeralaCrime #MurderMystery #PoliceInvestigation #BreakingNews #LocalNews