കുടുംബവഴക്കിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു; ഒരാള്‍ അറസ്റ്റില്‍
Sep 20, 2021, 13:09 IST
ADVERTISEMENT
ചക്കരക്കല്ല്: (www.kvartha.com 20.09.2021) പള്ളിപ്പൊയിലില്‍ കുടുംബവഴക്കിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. കുനിയില്‍ രാജന് (60) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ ഭാര്യ റീത്തയുടെ സഹോദരീ ഭര്‍ത്താവ് വീരാജ്പേട്ട സ്വദേശി രവീന്ദ്രനെ (59) ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 13നാണ് സംഭവം. വഴക്കിനിടെ രാജന് തറയില്‍ തലയിടിച്ചുവീഴുകയായിരുന്നു. തുടര്‍ന്ന് രാജനെ കണ്ണൂര്‍ ജില്ല ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡികല്‍ കോളജ്, കോഴിക്കോട് മെഡികല്‍ കോളജ് എന്നിവിടങ്ങളില്‍ എത്തിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ കോഴിക്കോട് മെഡികല്‍ കോളജില്‍ വച്ച് മരിച്ചു. തിരുവനന്തപുരം സ്വദേശിയാണ് രാജന്. മകന്: രാഹുല്‍.
Keywords: News, Kerala, Treatment, Arrest, Arrested, Police, Medical College, hospital, Death, Injured, Elderly man dies after being injured in family quarrel; One arrested
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

