SWISS-TOWER 24/07/2023

Raid | എ സി മൊയ്തീന്റെ വീട്ടില്‍ 22 മണിക്കൂര്‍ നീണ്ടുനിന്ന ഇ ഡി റെയ്ഡ് അവസാനിച്ചു

 


ADVERTISEMENT

കൊച്ചി: (wwwkvartha.com) കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്റെ വീട്ടിലെ 22 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡ് അവസാനിച്ചു. ബുധനാഴ്ച (23.08.2023) പുലര്‍ചെ 5.10 മണിയോടെയാണ് പരിശോധന അവസാനിച്ച് വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
Aster mims 04/11/2022

അതേസമയം, എ സി മൊയ്തീന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയേക്കും. മൊയ്തീന്റെ വീട്ടിലടക്കം നടത്തിയ പരിശോധനയ്ക്ക് പിറകെയാണ് തുടര്‍നടപടികള്‍ ആലോചിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധന. എ സി മൊയ്തീനുമായി ബന്ധമുള്ള നാല് പേരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. ഔദ്യോഗിക അറിയിപ്പുകളൊന്നും ഇഡി പുറത്തുവിട്ടിട്ടില്ല.

കരുവന്നൂര്‍ തട്ടിപ്പ് വിവരം പുറത്ത് വരുന്നത് 2021 ജൂലൈയിലാണ്. ഓഗസ്റ്റിലാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ബാങ്കില്‍ ഈടില്ലാതെ വായ്പകള്‍ക്ക് അംഗീകാരം നല്‍കിയതായാണ് കണ്ടെത്തല്‍. ബാങ്കിന്റെ സൊസൈറ്റി അംഗങ്ങള്‍ അറിയാതെ വായ്പകള്‍ അംഗീകരിക്കുകയും തുക വിതരണം ചെയ്യുകയും ചെയ്തുവെന്നും കണ്ടെത്തലുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. 

Raid | എ സി മൊയ്തീന്റെ വീട്ടില്‍ 22 മണിക്കൂര്‍ നീണ്ടുനിന്ന ഇ ഡി റെയ്ഡ് അവസാനിച്ചു

300 കോടിയുടെ തട്ടിപ്പ് നടന്നെന്ന ആക്ഷേപമുയര്‍ന്ന, കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയായ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് എ സി മൊയ്തീന് അറിവുണ്ടായിരുന്നെന്നും ബന്ധുക്കള്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു. 125 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. ഭരണസമിതിയംഗങ്ങളും ജീവനക്കാരുമടക്കം 18 പേരാണ് കേസിലെ പ്രതികള്‍. 

Keywords: Kochi, News, Kerala, ED, Raid, Former Minister, AC Moideen, Residence, Fraud Case, ED raid at former minister AC Moideen's residence concludes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia