ADVERTISEMENT
തൊടുപുഴ: ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെയാണ് നാലുതവണ നേരിയ തോതില്‍ ഭൂചലനങ്ങള്‍ ഉണ്ടായത്. ഉപ്പുതറ, വളകോട്, മൂലമറ്റം, ചപ്പാത്ത്, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ ഉള്ളതായി റിപ്പോര്‍ട്ടില്ല.
പുലര്‍ച്ചെ 3.14, 3.20, 5.30, 5.55 എന്നീ സമയങ്ങളിലായിരുന്നു ഭൂചലനങ്ങള്‍ ആദ്യ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തി. പിന്നീട് 2.9, 1.4,1.7 തീവ്രതകളിലാണ് ഭൂചലനങ്ങള്‍ ഉണ്ടായത്. കോട്ടയം ജില്ലയിലെ പൂഞ്ഞാറിലും പരിസര പ്രദേശങ്ങളിലും പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു.
ഇടുക്കിയില്‍ തുടര്‍ ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ആശങ്കയുടെ ആവശ്യമില്ലെന്നും ഭൗമശാസ്ത്ര വിദഗ്ധന്‍ ജോണ്‍ മത്തായി പറഞ്ഞു.
Keywords: Earthquake, Idukki, Thodupuzha, Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

