ADVERTISEMENT
കുളമാവ്: ഇടുക്കിയില്‍ വീണ്ടും നേരിയ ഭൂചലനം. കുളമാവ്, മൂലമറ്റം, ഉപ്പുതറ, ചെറുതോണി പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രകമ്പനത്തിന്റെ തോതോ പ്രഭവകേന്ദ്രമോ വ്യക്തമായിട്ടില്ല. 3.45 ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. മുഴക്കത്തോടുകൂടിയ ചലനമാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തുടര്‍ചലനങ്ങള്‍ ഉണ്ടാകുമോയെന്ന ഭീതിയിലാണ് ജനം. കോട്ടയം ജില്ലയിലെ വാഗമണ്‍, തീക്കോയ്, വെള്ളികുളം, തലനാട് മേഖലകളിലും പ്രകമ്പനം അനുഭവപ്പെട്ടു.
Keywords: Earthquake, Idukki, Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

