DYFI Protest | 'ഹിന്ദി അറിയുന്നവര്‍ക്ക് മാത്രം കേന്ദ്രസര്‍കാര്‍ ജോലി'; ഡിവൈഎഫ്ഐ യുവജന പ്രതിഷേധം സംഘടിപ്പിക്കും
തിരുവനന്തപുരം: (www.kvartha.com) ഹിന്ദി ഭാഷ അറിയാത്തവര്‍ക്ക് കേന്ദ്ര സര്‍കാര്‍ ജോലി നല്‍കരുതെന്ന അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷാ സമിതി രാഷ്ട്രപതിക്ക് സമര്‍പിച്ച ശുപാര്‍ശകള്‍ രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കുന്നതാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തെയും ഹനിച്ച് നാനാത്വത്തില്‍ ഏകത്വമെന്ന മാനവികമായ കാഴ്ചപ്പാടിനെ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍കാര്‍ നീക്കത്തിനെതിരായി ഒക്ടോബര്‍ 12 ന് യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
കേന്ദ്ര റിക്രൂട്‌മെന്റ് പരീക്ഷകളുടെ ചോദ്യ പേപര്‍ ഹിന്ദിയില്‍ മാത്രമാക്കാനും ഹിന്ദി അറിയുന്നവര്‍ക്ക് മാത്രമായി കേന്ദ്ര സര്‍കാര്‍ ജോലി പരിമിതപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. കേന്ദ്ര സര്‍കാര്‍ കത്തിടപാടും ഓഫീസ് പ്രവര്‍ത്തനവും ഹിന്ദി ഭാഷയിലേക്ക് മാറ്റുകയും കേന്ദ്ര സര്‍വകലാശാലയിലും അനുബന്ധ സ്ഥാപനങ്ങളിലും ഹിന്ദി മീഡിയം മാത്രമാക്കുക തുടങ്ങി ഭാഷാ പരമായ വേര്‍തിരിവ് സൃഷ്ടിക്കുന്ന 112 ശുപാര്‍ശകളാണ് സമിതി നല്‍കിയിരിക്കുന്നത്.
Keywords: Thiruvananthapuram, News, Kerala, DYFI, Central Government, Job, Protest, Amit-Shah, DYFI will organize protest.