SWISS-TOWER 24/07/2023

പ്രസവത്തിനിടെ രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം: ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com 15.07.2020) പ്രസവത്തിനിടെ രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം വിവാദമാകുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് മുഴപ്പിലങ്ങാട് സ്വദേശിനിയായ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ എടക്കാട് പൊലീസില്‍ പരാതി നല്‍കി. യുവതിയും കുഞ്ഞും മരിക്കാനിടയായത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് വ്യക്തമായതായും ഇവര്‍ക്കെതിരെ ആരോഗ്യ മന്ത്രി കെ കെ ശൈലജ, ഡി എം ഒ ഡോ. നാരയണ്‍ നയ്ക്ക് എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് തലശേരി മുഴപ്പിലങ്ങാട് കുളംബസാര്‍ എകെജി റോഡ് അപസരാസില്‍ ഷഫ്ന(32)യും നവജാത ശിശുവും മരണമടഞ്ഞത്. മരണത്തിനു കാരണം തലശ്ശേരി കോടതി റോഡിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെയും ജീവനക്കാരുടെയും പിഴവാണെന്നു ചൂണ്ടിക്കാട്ടി ഷഫ്നയുടെ മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് ഷഫ്നയെ പ്രസവത്തിനായി ജോസ് ഗിരി ആശുപത്രിയിലെത്തിച്ചത്. രാത്രി പരിശോധന നടത്തിയപ്പോള്‍ കുഞ്ഞിനോ മാതാവിനോ യാതൊരു പ്രശ്നങ്ങളും ഉള്ളതായി അറിയിച്ചിരുന്നില്ല.

പ്രസവത്തിനിടെ രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം: ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി

ചെറിയ വേദന അനുഭവപ്പെട്ടതു കാരണം ശനിയാഴ്ച പുലര്‍ച്ചെ 2.30 മണിക്ക് ലേബര്‍ റൂമിലേക്കു കൊണ്ടുപോയി. നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞിട്ടും കോണിപ്പടിയിലൂടെ നടത്തിയാണു കൊണ്ടുപോയത്. വീണ്ടും രാവിലെ 4.30 മണിക്ക് വേദന കൂടിയപ്പോള്‍ ഷഫ്നയെ റൂമിലേക്കു കൊണ്ടുപോയി. രാവിലെ 9.15 മണിക്ക് ആശുപത്രി ജീവനക്കാരെത്തി ഗര്‍ഭസ്ഥ കുഞ്ഞിനു ഭാരം കൂടുതലാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും പറഞ്ഞ് ഒപ്പിടീച്ചു. ഈസമയം ഷഫ്ന അബോധാവസ്ഥയിലായിരുന്നുവെന്നും സ്ട്രെച്ചറില്‍ കൊണ്ടുപോവുന്നത് കണ്ടതായും മാതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അല്‍പ്പസമയം കഴിഞ്ഞ് ശസ്ത്രക്രിയ കഴിഞ്ഞെന്നും പെണ്‍കുഞ്ഞാണെന്നും രണ്ടു കുപ്പി രക്തം വേണമെന്നും പറഞ്ഞു.

കുറച്ചുകഴിഞ്ഞ് നഴ്സുമാരെത്തി രക്തസ്രാവം കൂടുതലാണെന്നും ഗര്‍ഭപാത്രം നീക്കം ചെയ്യുകയാണെന്നും പറഞ്ഞു. ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് എട്ടു കുപ്പിയോളം രക്തം കൊടുക്കാന്‍ വേണ്ടി ആളുകളെ ഏര്‍പ്പാടാക്കുകയും ചെയ്തു. എന്നാല്‍, അല്‍പ്പസമയം കഴിഞ്ഞ് കുഞ്ഞിനു ഹൃദയമിടിപ്പ് കുറവാണെന്നും ഉടനെ കണ്ണൂര്‍ കൊയില് ആശുപത്രിയിലേക്ക് മാറ്റണമെന്നും പറഞ്ഞ് അങ്ങോട്ടേക്കു കൊണ്ടുപോയി. ഇതിനിടെ ഷഫ്നയ്ക്ക് സ്ട്രോക്ക് സംഭവിച്ചിട്ടുണ്ടെന്നും കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതാണു നല്ലതെന്നും പറഞ്ഞു.

ഇതിനു ശേഷമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അമ്മയും കുഞ്ഞും മരിക്കുന്നത്. തുടക്കത്തിലേ ആശുപത്രിയില്‍ നിന്നുണ്ടായ ചികിത്സാ പിഴവാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ നഷ്ടപ്പെടുത്തിയതെന്നാണ് ആരോപണം. യുവതിയുടെ മരണത്തിനിടയാക്കിയ കാര്യങ്ങളെ കുറിച്ച് ആശുപത്രി അധികൃതര്‍ പറയുന്ന കാര്യങ്ങളില്‍ വൈരുധ്യമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Keywords:  Thalassery, News, Kerala, Death, hospital, Complaint, Woman, Baby, New Born Child, Treatment, Doctor, Due to excess bleeding woman and baby died during childbirth; Relatives complaint against hospital authorities
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia