മദ്യപിച്ച് ഡ്യൂട്ടിചെയ്ത സബ് ഇന്‍സ്‌പെക്ടറെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടികൂടി
Feb 22, 2015, 16:00 IST
തൊടുപുഴ: (www.kvartha.com 22/02/2015) മദ്യപിച്ച് ഡ്യുട്ടിചെയ്ത ഹൈവേ സബ് ഇന്‍സ്‌പെക്ടറെ മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടികൂടി. കൊച്ചി ധനുഷ്‌ക്കോടി ദേശീയ പാതയില്‍ ഡ്യൂട്ടി ചെയ്തിരുന്ന ഗ്രേഡ് എസ് ഐ എം. റ്റി തോമസിനെയാണ് മൂന്നാര്‍ സി .ഐ ഷാനീഖാന്‍ ഇരുട്ടുകാനത്തുവെച്ച് പിടികൂടിയത്.
ഇയാള്‍ ഞായറാഴ്ച രാവിലെ മൂതല്‍ മദ്യലഹരിയില്‍ ഡ്യൂട്ടിയിലായിരുന്നു. ദേശീയപാതയില്‍ സഞ്ചാരികളോട് അപമര്യാദയായി പെരുമാറുന്നതായി ഇടുക്കി ജില്ലാ പോലിസ് മേധാവിക്ക് പരാതി ലഭിച്ചു. തുടര്‍ന്ന് സംഭവം സംബന്ധിച്ച് പരിശോധിക്കാന്‍ ഇദ്ദേഹം മൂന്നാര്‍ ഡിവൈ.എസ്.പി ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാര്‍ സി.ഐ പരിശോധന നടത്തിയത്.
സി.ഐ നടത്തിയ പരിശോധനയില്‍ എസ്.ഐ മദ്യലഹരിയിലായിരുന്നുവെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ഇയാളെ മൂന്നാര്‍ ഡിവൈ.എസ്.പി ഓഫിസില്‍ ഹാജരാക്കി. ഡിവൈ.എസ്.പി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി കെ. വി ജോസഫ് അറിയിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Liquor, Police, Kerala, Idukki, Thodupuzha.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.