രാജ്യാന്തര ലഹരി മരുന്ന് സംഘത്തില്‍ പെട്ട രണ്ട് നൈജീരിയന്‍ സ്വദേശികള്‍ കൊച്ചിയില്‍ പിടിയില്‍
Dec 2, 2016, 10:00 IST
കൊച്ചി: (www.kvartha.com 02.12.2016) രാജ്യാന്തര മയക്കുമരുന്ന് സംഘത്തില്‍ പെട്ട രണ്ട് നൈജീരിയന്‍ സ്വദേശികളെ കൊക്കെയ്‌നുമായി അറസ്റ്റ് ചെയ്തു. നൈജീരിയന്‍ സ്വദേശികളായ കൊര്‍ണേലിയൂസ് ഒസായി (30), എസ്സി പീറ്റര്‍ എമേക്ക (35) എന്നിവരെയാണ് പാലാരിവട്ടം സ്‌റ്റേഡിയത്തിനു സമീപം വച്ച് വ്യാഴാഴ്ച വൈകുന്നേരം പാലാരിവട്ടം പോലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍നിന്നും 35 ഗ്രാം കൊക്കെയ്‌നും കണ്ടെടുത്തു.
ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഇവര്‍ ഇന്ത്യയില്‍ ലഹരി മരുന്ന് വിപണനം നടത്തിവന്നിരുന്നത്. എറണാകുളം നോര്‍ത്ത് സി ഐ ടി ബി വിജയന്‍, പാലാരിവട്ടം എസ് ഐ ബേസില്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുടുക്കിയത്. ബംഗളൂരു വഴിയാണ് ഇവര്‍ കൊച്ചിയിലേക്ക് കൊക്കെയിന്‍ എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഇവരുടെ കൊച്ചിയിലെ ഇടപാടുകാരെ കണ്ടെത്താനും പോലീസ് അന്വേഷണം നടത്തി വരികയാണ്. കൊച്ചിയിലെ ഡി ജെ പാര്‍ട്ടികളിലും മറ്റും ലഹരി മരുന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്ന എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപക തിരച്ചിലാണ് നടത്തിവരുന്നത്. വ്യാഴാഴ്ച പിടിയിലായവരില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകളും പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Keywords : Kochi, Drugs, Arrest, Nigeria, Accused, Kerala, Police, Investigates.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.