Kamal Pasha | ഡോ. വന്ദനയുടെ കൊലപാതകത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന വിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാശ; പൊലീസിനെ ന്യായീകരിക്കാതെ മറുപടിയുമായി എം വി ഗോവിന്ദന്‍
May 14, 2023, 12:37 IST
കണ്ണൂര്‍: (www.kvartha.com) ഡോ. വന്ദനയുടെ കൊലപാതകത്തില്‍ കൊലപാതകത്തില്‍ സര്‍കാരിനെതിരെ തുറന്ന വിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാശ. കൊലപാതകത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആരു പറഞ്ഞാലും താന്‍ അംഗീകരിക്കില്ലെന്ന് ജസ്റ്റിസ് കമാല്‍ പാശ കണ്ണൂരില്‍ നടന്ന പൊതുപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ തുറന്നടിച്ചു. ഒരുകുട്ടിയെ സിംഹ കൂട്ടിലിട്ട് അക്രമിക്കാന്‍ വിട്ടുനല്‍കി പൊലീസ് മാറി നില്‍ക്കുകയായിരുന്നുവെന്നും പാശ പറഞ്ഞു.
ഇതില്‍ രാഷ്ട്രീയമില്ല. ആര് ഭരിക്കുന്നുവെന്നതല്ല പ്രശ്നം പൊലീസിന്റെ ഉദാസീനത ഗുരുതരമായ വീഴ്ച തന്നെയാണെന്ന് ജസ്റ്റില്‍ കമാല്‍ പാശ ചൂണ്ടിക്കാട്ടി. വന്ദനയുടെ കൊലപാതകത്തെ കുറിച്ചു സത്യം പുറത്തുവരണമെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോ. സുകുമാര്‍ അഴീക്കോട്-തത്വമസി സാഹിത്യോത്സവം കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ വേദിയില്‍ മുഖ്യാതിഥിയായ കേട്ടു നില്‍ക്കവെയാണ് കമാല്‍ പാശ പൊലീസിനെതിരെ ആഞ്ഞടിച്ചത്. പ്രശ്നം വരുമ്പോള്‍ സംസാരിച്ചാല്‍ മാത്രം പോരെന്നും ഇനിയൊരാള്‍ക്കും ഇത്തരത്തില്‍ ഒരു അവസ്ഥവരാതെ നോക്കാനുളള ഉത്തരവാദിത്വം സര്‍കാരിനുണ്ടെന്ന് പാശയ്ക്ക് മറുപടിയായി പിന്നീട് പ്രസംഗിച്ച എം വി ഗോവിന്ദന്‍ പറഞ്ഞു. താന്‍ വന്ദനയുടെ വീട്ടില്‍ പോയപ്പോള്‍ അവളുടെ പിതാവ് പറഞ്ഞത് തന്റെ മകള്‍ക്ക് വന്നതുപോലെയുളള അവസ്ഥ ഇനിയൊരാള്‍ക്കും വരാതിരിക്കണമെന്നാണ്. അതുപാലിക്കാനുളള ഉത്തരവാദിത്വം സര്‍കാരിനും എല്ലാവര്‍ക്കുമുണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
Keywords: Kannur, News, Kerala, Doctor, Vandana, Murder, Case, Justice, Kamal Pasha, MV Govindan, Government, Police, Dr. Vandana Murder: Justice Kamal Pasha openly criticizes the government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.