Tragedy | വയനാട് ഉരുള്‍പൊട്ടലില്‍ കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതിയുടെ ജീവിതത്തില്‍ വീണ്ടും ദുരന്തം; വാഹനം അപകടത്തില്‍പെട്ട് പ്രതിശ്രുത വരന്റെ നില ഗുരുതരം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
● വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യുവാവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.
● ശ്രുതി കല്‍പറ്റയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
● അപകടത്തില്‍ ശ്രുതിയുടെ ബന്ധുവിനും പരുക്കേറ്റു.
കല്‍പറ്റ: (KVARTHA) മുണ്ടക്കൈ-ചൂരല്‍മല (Mundakkai-Chooralmala) ഉരുള്‍പൊട്ടലില്‍ (Landslide) കുടുംബം നഷ്ടപ്പെട്ട ശ്രുതിയുടെ ജീവിതത്തില്‍ വീണ്ടും ദുരന്തം. പ്രതിശ്രുത വരനായ ജെന്‍സനൊപ്പം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു (Road Accident). കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ച വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജെന്‍സനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ശ്രുതി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രുതിയുടെ ബന്ധു ലാവണ്യയ്ക്കും അപകടത്തില്‍ പരുക്കേറ്റു.
ഉരുള്‍പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുള്‍പ്പെടെ കുടുംബത്തിലെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി രക്ഷപ്പെട്ടു. കല്‍പറ്റയിലെ വാടക വീട്ടില്‍ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ജെന്‍സന്റെ പിന്തുണയാണുള്ളത്. ദുരന്തത്തിന് ഒരു മാസം മുന്‍പ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.
അന്നുതന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും നടന്നത്. ശ്രുതിയുടെ വിവാഹത്തിനായി അച്ഛന്‍ സ്വരുക്കൂട്ടി വച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും ഉരുള്‍പൊട്ടലില്‍ നഷ്ടമായി. ഈ മാസം അവസാനം വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കെയാണു വാഹനാപകടം. ശിവണ്ണന്റെ സഹോദരന്‍ സിദ്ധരാജിന്റെ മകളായ ലാവണ്യയ്ക്കു ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടരുന്നു.
#wayanad #landslide #accident #tragedy #kerala #india #hope #strength