Police Custody | തലശേരിയിലെ ഇരട്ട കൊലപാതകം: മുഖ്യപ്രതി ഉള്‍പെടെ 5 പേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
ADVERTISEMENT
തലശേരി: (www.kvartha.com) തലശേരിയിലെ ഇരട്ട കൊലപാത കേസില്‍ മുഖ്യപ്രതി ഉള്‍പെടെ അഞ്ചുപേരെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. തലശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിരുന്നു.
റിമാന്‍ഡിലുള്ള മുഖ്യപ്രതി സുരേഷ് ബാബു എന്ന പാറായി ബാബു (47), ജാക്‌സണ്‍ വില്‍സെന്റ് (28), മുഹമ്മദ് ഫര്‍ഹാന്‍ അബ്ദുല്‍സത്താര്‍ (29), സുജിത്ത്കുമാര്‍ (45), നവീന്‍ (32) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ക്രൈംബ്രാഞ്ച് എസിപി കെ വി ബാബുവിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലിനും വിധേയമാക്കും.

Keywords: Thalassery, News, Kerala, Custody, Police, Murder, Double murder Case: 5 people, including the main accused, taken into police custody.