കോണ്‍ഗ്രസുകാരെ ആക്രമിച്ച് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കേണ്ട: മുഖ്യമന്ത്രി
Aug 4, 2012, 11:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: കോണ്‍ഗ്രസുകാരെ ആക്രമിച്ചും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരുടെ വെഞ്ഞാറമ്മൂട് വലിയകട്ടയ്ക്കലിലുള്ള വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം രമണി പി നായരുടെ വീട് ആക്രമിക്കപ്പെടുകയും ഔദ്യോഗീക വാഹനം അക്രമികള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജനെ അറസ്റ്റ് ചെയ്തതോടെ സംസ്ഥാനവ്യാപകമായി വിവിധ അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.
പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെയും പോലീസിനു നേരെയുമുള്ള ആക്രമണങ്ങള്‍ ഇന്നലെയും തുടര്‍ന്നു. സാധാരണ പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു. വിവിധ കേസുകളിലായി ഒട്ടേറെ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.
English Summery
Don't try to pressure govt by attacking congress activists: CM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

