കീഴുപറമ്പ്: (www.kvartha.com 13.05.2021) നോര്‍ത് കീഴുപറമ്പില്‍ തെരുവുനായ് ആക്രമണത്തില്‍ മൂന്ന് വയസുകാരി ഉള്‍പെടെ എട്ടുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 10 മണിയോടെ ഇറച്ചി വാങ്ങാന്‍ ഇറങ്ങിയവര്‍ക്കും വീടിന് പുറത്ത് നിന്നവര്‍ക്കും നേരെയാണ് തെരുവുനായുടെ ആക്രമണമുണ്ടായത്.
പരിക്കേറ്റവരില്‍ ആറുപേര്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും രണ്ടുപേര്‍ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. കീഴുപറമ്പ് പുഴയുടെ അക്കരെയുള്ള വെട്ടുപാറയിലും സമാനമായ രീതിയില്‍ ചൊവ്വാഴ്ച രാത്രി നാലുപേര്‍ക്ക് തെരുവുനായുടെ ആക്രമണമേറ്റിരുന്നു.
File Photo
Keywords: News, Kerala, Injured, Hospital, Treatment, North Kizhuparamba, Dog, Attack, Dog attack in North Kizhuparamba; 8 people injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.