ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നത് 10 വര്‍ഷത്തിലധികം
Jul 27, 2012, 13:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| Dr. Sony Daniyal |
ഡോക്ടറെ ചോദ്യം ചെയ്തതില്‍നിന്നാണ് അലക്സാണ് മയക്കുമരുന്ന് ആംപ്യൂളുകള്‍ ക്ലിനിക്കില്‍ എത്തിക്കുന്നതെന്ന് മനസിലായത്. തുടര്‍ന്ന് എക്സൈസ് സംഘം ഡോക്ടറെയും കൂട്ടി അലക്സിന്റെ വീട്ടില്‍ പരിശോധന നടത്തി. വളവനാട്ടെ സ്വകാര്യ കയര്കമ്പനി ജീവനക്കാരനായ അലക്സ് ആദ്യം കുറ്റം നിഷേധിച്ചെങ്കിലും വീടിന്റെ മൂലയില്‍ കോണ്‍ക്രീറ്റ് അറയില്‍ സൂക്ഷിച്ച മയക്കുമരുന്ന് ആംപ്യൂളുകള്‍ കണ്ടെടുത്തതോടെ കുറ്റം സമ്മതിച്ചു.
ഡോ. സോണിയുടെ ക്ലിനിക്കില്‍ നിന്ന് 53ഉം അലക്സിന്റെ വീട്ടില്‍ നിന്ന് 230ഉം പ്രദീപിന്റെ വീട്ടില്‍ നിന്ന് എട്ടും മയക്കുമരുന്ന് ആംപ്യൂളുകളാണ് കണ്ടെടുത്തത്. ലഹരിമരുന്നു വില്പന നടത്തുന്നു എന്ന സംശയത്തെത്തുടര്‍ന്ന് ഏറെ നാളായി ഡോക്ടര്‍ നിരീക്ഷണത്തിലായിരുന്നു. ക്ലിനിക്കില്‍ മയക്കുമരുന്ന് ആംപ്യൂളുകളുടെ സ്റ്റോക്ക് എത്തിയതായി സൂചന ലഭിച്ചതോടെയാണു റെയ്ഡ് നടത്തിയത്.
ലഹരിമരുന്നിനു പുറമെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ഡോക്ടറുടെ കുറിപ്പടിയില്‍ മാത്രം ലഭിക്കുന്ന അഞ്ഞൂറോളം ഡയസിപാം ആംപ്യൂളുകളും പിടിച്ചെടുത്തിട്ടുണ്ട്. പലപ്പോഴും ക്ലിനിക്കില്‍ എത്തുന്നവര്‍ക്ക് സൗജന്യമായാണ് ആംപ്യൂളുകള്‍ കുത്തിവെച്ച് നല്‍കിയതെന്നും ഡോക്ടര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. റെയ്ഡിന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. ബാബു, ഇന്‍സ്പെക്ടര്‍ ആര്. രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.
Related News:
300 യുവാക്കള്‍ക്ക് എയ്ഡ്സ് പരത്തിയ യുവാവും ഡോക്ടറും ഉള്‍പ്പെടെ 3 പേര് അറസ്റ്റില്‍
English Summery
Doctor sold drugs since 10 years
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

