ഇവര്‍ മ­യ­ക്കു­മ­രു­ന്ന് വില്‍­പ്പ­ന ന­ട­ത്തി­വ­ന്ന­ത് 10 വര്‍­ഷ­ത്തി­ല­ധികം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇവര്‍ മ­യ­ക്കു­മ­രു­ന്ന് വില്‍­പ്പ­ന ന­ട­ത്തി­വ­ന്ന­ത് 10 വര്‍­ഷ­ത്തി­ല­ധികം
Dr. Sony Daniyal
ചേര്‍ത്ത­ല: ചേര്‍­ത്ത­ല­യില്‍ പി­ടി­യിലാ­യ മ­യ­ക്കു­മ­രു­ന്ന് സം­ഘ­ത്തി­ലെ ഡോ­ക്ടര്‍ സോ­ണി ഡാ­നിയല്‍ പത്തു വര്‍ഷത്തിലധിക­മാ­യി മ­യ­ക്കു­മ­രു­ന്ന് വില്‍പ്പന നട­ത്തി­വ­ന്നി­രു­ന്ന­താ­യി എക്‌­സൈ­സി­ന്റെ അ­ന്വേ­ഷ­ണ­ത്തില്‍ ക­ണ്ടെത്തി. ഡോ­ക്ട­റുടെ ക്ലിനിക്കില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ ധാരാളം എത്തിയിരുന്നതായി എക്‌സൈസ് അധികൃതര്‍ പ­റ­യു­ന്നു.

ഡോക്ടറെ ചോദ്യം ചെയ്തതില്‍­നി­ന്നാണ് അലക്‌­സാ­ണ് മ­യ­ക്കു­മ­രു­ന്ന് ആംപ്യൂളു­കള്‍ ക്ലി­നി­ക്കില്‍ എത്തിക്കു­ന്ന­തെന്ന് മനസിലായത്. തുടര്‍ന്ന് എക്‌സൈസ് സംഘം ഡോക്ടറെയും കൂട്ടി അലക്‌സിന്റെ വീ­ട്ടില്‍ പരി­ശോ­ധ­ന ന­ടത്തി. വളവനാട്ടെ സ്വകാര്യ കയര്‍കമ്പനി ജീവനക്കാരനായ അലക്‌സ് ആദ്യം കുറ്റം നിഷേധിച്ചെങ്കിലും വീടിന്റെ മൂല­യില്‍ കോണ്‍ക്രീറ്റ് അറയില്‍ സൂക്ഷി­ച്ച മ­യ­ക്കു­മ­രുന്ന് ആംപ്യൂളുകള്‍ കണ്ടെടുത്തതോ­ടെ കു­റ്റം സ­മ്മ­തിച്ചു.

ഡോ. സോണിയുടെ ക്ലിനിക്കില്‍ നിന്ന് 53ഉം അലക്‌സിന്റെ വീട്ടില്‍ നിന്ന് 230ഉം പ്രദീ­പി­ന്റെ വീ­ട്ടില്‍ നിന്ന് എട്ടും മ­യ­ക്കു­മ­രുന്ന് ആംപ്യൂ­ളു­ക­ളാണ് കണ്ടെ­ടുത്തത്. ലഹരിമരുന്നു വില്‍പന നടത്തുന്നു എന്ന സംശയത്തെത്തുടര്‍ന്ന് ഏറെ നാളായി ഡോ­ക്­ടര്‍ നി­രീ­ക്ഷ­ണ­ത്തി­ലാ­യി­രുന്നു. ക്ലിനിക്കില്‍ മ­യ­ക്കു­മ­രുന്ന് ആംപ്യൂളുകളുടെ സ്‌റ്റോക്ക് എത്തിയതായി സൂചന ലഭിച്ചതോടെയാണു റെയ്ഡ് നടത്തിയ­ത്.

ലഹരിമരുന്നിനു പുറമെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും ഡോക്ടറുടെ കുറിപ്പടിയില്‍ മാത്രം ലഭിക്കുന്ന അഞ്ഞൂറോളം ഡയസിപാം ആംപ്യൂളുകളും പിടിച്ചെ­ടു­ത്തി­ട്ടുണ്ട്. പ­ല­പ്പോഴും ക്ലി­നി­ക്കില്‍ എ­ത്തു­ന്ന­വര്‍­ക്ക് സൗ­ജ­ന്യ­മാ­യാ­ണ് ആം­പ്യൂ­ളു­കള്‍ കു­ത്തി­വെ­ച്ച് നല്‍­കി­യ­തെന്നും ഡോ­ക്ടര്‍ ചോദ്യം ചെ­യ്യ­ലില്‍ സ­മ്മ­തി­ച്ചി­ട്ടുണ്ട്. റെ­യ്­ഡി­ന് എക്‌­സൈ­സ് സര്‍­ക്കിള്‍ ഇന്‍­സ്‌­പെ­ക്ടര്‍ കെ.ആര്‍. ബാബു, ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷ് എ­ന്നി­വര്‍ നേ­തൃത്വം നല്‍കി.
Doctor sold drugs since 10 years
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia