Crime | എയര്‍ ഗണ്‍ ഉപയോഗിച്ച് യുവതിയെ വെടിവച്ചുവെന്ന കേസില്‍ വനിത ഡോക്ടര്‍ അറസ്റ്റില്‍; അക്രമത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് പൊലീസ്

 
Air gun, shooting, doctor, arrested, Thiruvananthapuram, Kerala, crime, personal enmity
Air gun, shooting, doctor, arrested, Thiruvananthapuram, Kerala, crime, personal enmity

Photo Credit: Facebook / Kerala Police

കൊല്ലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഡോ. ദീപ്തിയെ ആണ് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്


ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്

തിരുവനന്തപുരം: (KVARTHA)  എയര്‍ ഗണ്‍ (Air Gun) ഉപയോഗിച്ച് യുവതിയെ വെടിവച്ചുവെന്ന കേസില്‍ വനിത ഡോക്ടര്‍ (Lady Doctor) അറസ്റ്റില്‍ (Arrest) . കൊല്ലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ (Kollam Police Station Area) ഡോ. ദീപ്തിയെ (Dr Deepthi) ആണ് വഞ്ചിയൂര്‍ പൊലീസ് (Police) അറസ്റ്റ് ചെയ്തത്. അക്രമത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്നാണ് ചോദ്യം ചെയ്യലില്‍ യുവതി മൊഴി നല്‍കിയതെന്നും ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. 

രണ്ടുദിവസം മുമ്പാണ് തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജിലെ വള്ളക്കടവ് പങ്കജ് എന്ന വീട്ടിലെ താമസക്കാരിയും കേന്ദ്രസര്‍കാരിന്റെ എന്‍ ആര്‍ എച് എം ജീവനക്കാരിയുമായ ഷിനിയെന്ന യുവതി അക്രമത്തിനിരയായത്. കൊറിയര്‍ നല്‍കാനുണ്ട് എന്ന വ്യാജേനെ വീട്ടിലെത്തി ഷിനിയെ ആക്രമിക്കുകയായിരുന്നു എന്നായിരുന്നു പരാതി. കൊറിയര്‍ കൈപ്പറ്റിയെന്ന് കാട്ടി ഒപ്പിടണമെന്ന് ഷിനിയോട് ആവശ്യപ്പെടുകയും ഷിനി പേനയെടുക്കാനായി തിരിഞ്ഞപ്പോള്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു. കൈ കൊണ്ട് പെട്ടെന്ന് തടുക്കാന്‍ ശ്രമിച്ചതിനാല്‍ കൈയ്ക്കാണ് വെടിയേറ്റത്. 

സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ദീപ്തി ഉപയോഗിച്ചത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറായിരുന്നുവെന്ന് പിന്നീട് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആര്യനാട് സ്വദേശിനി ആഴ്ചകള്‍ക്ക് മുന്‍പ് വില്‍പ്പന നടത്തിയ മറ്റൊരു കാറിന്റെ നമ്പറാണ് വാഹനത്തില്‍ ഉപയോഗിച്ചിരുന്നത്. 

കൃത്യത്തിന് ശേഷം ഈഞ്ചയ്ക്കല്‍ വഴി ബൈപാസിലെത്തി അവിടെനിന്ന് കഴക്കൂട്ടം ഭാഗത്തേക്കാണ് കാര്‍ പോയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആറ്റിങ്ങല്‍ ഭാഗത്തുനിന്നാണ് ഈ കാര്‍ തിരുവനന്തപുരം നഗരത്തിലേക്ക് വന്നതെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia