രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 25.11.2014) ടൈറ്റാനിയം അഴിമതിക്കേസില്‍ അന്വേഷണം തുടരാന്‍ ഹൈക്കോടതിയുടെ അനുമതി നല്‍കിയെങ്കിലും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരായ നടപടികള്‍ റദ്ദാക്കണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. എന്നാല്‍ കേസിന്റെ ഭാഗമായി രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്യുന്നതും ചോദ്യം ചെയ്യുന്നതും നീട്ടിവെക്കണമെന്ന് ജസ്റ്റിസ് പി ഉബൈദ് ഉത്തരവിട്ടു.

തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരം ടൈറ്റാനിയം കേസില്‍ തനിക്കെതിരെയുള്ള അന്വേഷണവും നടപടികളും തടയണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. നിയമനടപടി റദ്ദാക്കാന്‍ ഇപ്പോള്‍ നിര്‍ദേശിക്കാനാകില്ലെന്നും അന്വേഷണം തുടരട്ടേയെന്നും വ്യക്തമാക്കിയ കോടതി കേസില്‍ ആരെയൊക്കെ പ്രതി ചേര്‍ക്കണം, ചേര്‍ക്കാതിരിക്കണം എന്നത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസഥനോട് തീരുമാനമെടുക്കാനും നിര്‍ദേശിച്ചു.
രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
2005ല്‍ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നെന്ന് ആരോപിച്ചാണ് രമേശ് ചെന്നിത്തലയടക്കമുള്ളവരെ പ്രതി ചേര്‍ത്ത് അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കെ.പി.സി.സി. പ്രസിഡണ്ട് എന്നനിലയില്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ചെന്നിത്തലയുടെ വാദം.

കെ.പി.സി.സി പ്രസിഡണ്ടായി ചുമതലയേല്‍ക്കുന്നതിന് 41ദിവസം മുമ്പാണ് പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. അതിനാല്‍ കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും തനിക്കെതിരായ നടപടി റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Ramesh Chennithala, Arrest, Vigilance, High court, Home minister, Stay, Question, Titanium. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script