കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ടി; പട്ടാമ്പി സംസ്‌കൃത കോളജിലെ അധ്യാപകര്‍ക്കെതിരെയും കേസ്
Jan 19, 2022, 11:38 IST
പാലക്കാട്: (www.kvartha.com 19.01.2022) കോവിഡ് നിയന്ത്രണം ലംഘിച്ച് പട്ടാമ്പി സംസ്‌കൃത കോളജില്‍ ഡിജെ പാര്‍ടി നടന്ന സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെയും കേസ്. ഡിജെ പാര്‍ടിയില്‍ പങ്കെടുത്ത 300 പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പട്ടാമ്പി സംസ്‌കൃത കോളജില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ടി നടന്നത്.
ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് പട്ടാമ്പി ശ്രീ ശങ്കര കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ ഡിജെ പാര്‍ടി സംഘടിപ്പിച്ചത്. കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. പ്രിന്‍സിപലിന്റെ അറിവോട് കൂടിയാണ് ഡിജെ പാര്‍ടി നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഡിജെ പാര്‍ടിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പട്ടാമ്പി ഗവ സംസ്‌കൃത കോളജ് പ്രിന്‍സിപല്‍ നല്‍കുന്ന വിശദീകരണം.

മ്യൂസികല്‍ പരിപാടിക്കാണ് അനുമതി നല്‍കിയതെന്നും 100 പേര്‍ക്ക് മാത്രമേ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയുള്ളുവെന്നുമാണ് പ്രിസിപല്‍ പറയുന്നത്. എന്നാല്‍ ഏകദേശം 500 ലധികം വരുന്ന വിദ്യാര്‍ഥികള്‍ ഡിജെ പാര്‍ടിയില്‍ പങ്കെടുത്തതായാണ് വിവരം.
Keywords: Palakkad, News, Kerala, COVID-19, Teachers, Students, Police, DJ party, Pattambi Sanskrit College, DJ party at Pattambi Sanskrit College: Case against teachers.
Keywords: Palakkad, News, Kerala, COVID-19, Teachers, Students, Police, DJ party, Pattambi Sanskrit College, DJ party at Pattambi Sanskrit College: Case against teachers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.