SWISS-TOWER 24/07/2023

Adoption | കോടതി മുഖേനയുള്ള ദത്തെടുക്കലിന് നീണ്ട കാലതാമസം നേരിടുന്നതായി പരാതി; ഉത്തരവ് നല്‍കാനും നടപടികളില്‍ തുടര്‍നിരീക്ഷണാധികാരവും ഇനിമുതല്‍ ജില്ലാ കലക്ടര്‍മാര്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com) കോടതി മുഖേനയുള്ള ദത്തെടുക്കലിന് നീണ്ട കാലതാമസം നേരിടുന്നെന്ന പരാതികളെ തുടര്‍ന്ന് പുതിയ ഉത്തരവുമായി കേന്ദ്രസര്‍കാര്‍. ദത്തെടുക്കല്‍ ഉത്തരവു നല്‍കാനും നടപടികളില്‍ തുടര്‍നിരീക്ഷണാധികാരവും ഇനി ജില്ലാ മജിസ്‌ട്രേട് കൂടിയായ ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കും. ജില്ലാ കോടതിയുടെ അധികാരമാണ് ബാലനീതി (ജുവനൈല്‍ ജസ്റ്റിസ് ആക്ട്) നിയമ ഭേദഗതിയിലൂടെ കലക്ടര്‍മാര്‍ക്ക് നല്‍കി കേന്ദ്രസര്‍കാര്‍ ഉത്തരവായത്.

Aster mims 04/11/2022

അതേസമയം ദത്തെടുക്കാനുള്ള അടിസ്ഥാന നടപടികളില്‍ മാറ്റമില്ല. അപേക്ഷകര്‍ ആദ്യം 'കെയറിങ്' വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ, ദത്തുനല്‍കല്‍ കേന്ദ്രങ്ങള്‍, ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് എന്നിവയെ സമീപിക്കുകയോ വേണം. ദത്തു സ്ഥാപനം (അഡോപ്ഷന്‍ ഏജന്‍സി) മുമ്പ് ദത്തെടുക്കല്‍ ഉത്തരവിന് ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നതിനു പകരം ഇനി കലക്ടറെ സമീപിക്കണം.

Adoption | കോടതി മുഖേനയുള്ള ദത്തെടുക്കലിന് നീണ്ട കാലതാമസം നേരിടുന്നതായി പരാതി; ഉത്തരവ് നല്‍കാനും നടപടികളില്‍ തുടര്‍നിരീക്ഷണാധികാരവും ഇനിമുതല്‍ ജില്ലാ കലക്ടര്‍മാര്‍ക്ക്

ബാലനീതി നിയമമനുസരിച്ച് നടത്തുന്ന കുട്ടികളുടെ സംരക്ഷണ സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവയുടെ രജിസ്‌ട്രേഷന്‍, മേല്‍നോട്ടം, പരാതികളില്‍ അന്വേഷണം എന്നിവയ്ക്കുള്ള അധികാരവും പുതിയ ഉത്തരവില്‍ കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. സാമൂഹികനീതി വകുപ്പാണ് ഈ നടപടികള്‍ ചെയ്തിരുന്നത്. ശിശുക്ഷേമ സംരക്ഷണ സമിതി (സിഡബ്ല്യുസി), ബാലനീതിബോര്‍ഡ് (ജെജെബി), കുട്ടികളുമായി ബന്ധപ്പെട്ട പൊലീസ് യൂനിറ്റുകള്‍ എന്നിവയുടെ ചുമതലയും കലക്ടര്‍ക്കാണ്.

Keywords: Palakkad, News, Kerala, Court Order, Central Government, District Collector, Children, Court, District Collectors are empowered to issue adoption orders and further monitor the proceedings.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia