കോവിഡ് മരണം കുറച്ച് കാണിക്കുന്നുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധം; നിയമസഭയില്‍ പ്രതിപക്ഷവും ആരോഗ്യമന്ത്രി വീണ ജോര്‍ജും നേര്‍ക്കുനേര്‍
Jun 2, 2021, 14:05 IST
തിരുവനന്തപുരം: (www.kvartha.com 02.06.2021) നിയമസഭയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും പ്രതിപക്ഷവും നേര്‍ക്കുനേര്‍. വിഷയം കോവിഡ് ആസ്പതമാക്കിയാണ്. കോവിഡ് മരണം കുറച്ച് കാണിക്കുന്നുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരമാണ് കോവിഡ് മരണങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. കോവിഡ് രണ്ടാം തരംഗം ഏപ്രില്‍ മാസം പകുതിയോടെയാണ് ആരംഭിച്ചത്. മരണ നിരക്ക് കുറയ്ക്കാനാണ് പരമാവധി ശ്രമിച്ചത്. ആരോഗ്യ സംവിധാനങ്ങള്‍ കൂട്ടാനാണ് ശ്രമിച്ചത്.
ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ 'ഇകഴ്ത്തി' കാണിക്കാന്‍ പ്രതിപക്ഷം ശ്രമിക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. ആരോഗ്യ പ്രവര്‍ത്തകരെ പ്രതിപക്ഷം 'ഇകഴ്ത്തി' എന്ന വാക്ക് മന്ത്രി പിന്‍വലിക്കണമെന്നും അങ്ങനെ പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചു. കോവിഡ് പ്രതിരോധത്തിന് പ്രതിപക്ഷ പിന്തുണ ഉണ്ടാകുമെന്നും ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മറ്റൊരു തരത്തില്‍ കാണരുതെന്നും എം കെ മുനീര്‍ പറഞ്ഞു. കോവിഡ് പ്രവര്‍ത്തനത്തെ തുരങ്കം വെയ്ക്കാനാണെന്ന് പറയരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എം കെ മുനീര്‍ ഡോക്ടര്‍ എന്ന നിലയില്‍ കൂടിയത് സംസാരിച്ചതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍കാരിന് പിന്തുണ നല്‍കിയിട്ടും മന്ത്രിക്ക് പുല്ലുവില. ജനങ്ങളെ കരുതി പ്രതിപക്ഷം സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 'ഇത് വളരെ ഖേദകരമാണ്. ബഹുമാനപ്പെട്ട മുനീര്‍ ഒരു ഡോക്ടര്‍ എന്ന നിലയില്‍ ലോകത്തുള്ള വിവിധ കോവിഡ് വകഭേദങ്ങളെ കുറിച്ചും ഓക്‌സിജന്‍ കിട്ടിതിരിക്കുമ്പോഴുള്ള ബുദ്ധിമുട്ടിനെ കുറിച്ചും വളരെ ഹൃദയസ്പൃക്കായി പ്രൊഫഷണലായി അവതരിപ്പിക്കുകയാണ് ചെയ്തത്. ബാക്കി മുഴുവന്‍ അദ്ദേഹം പറഞ്ഞത് സഹകരണത്തെ കുറിച്ചാണ്. ഒരു വാക്കൌട്ട് പോലുമില്ലാതെ സര്‍കാരിന് പൂര്‍ണ പിന്തുണ കൊടുത്തു. ആ സ്പിരിറ്റിലാണ് അവതരിപ്പിച്ചത്. പക്ഷേ മന്ത്രിക്ക് പുല്ലുവില.
ഒരു സഹകരണവും വേണ്ട. ഇങ്ങനെയുണ്ടോ ഇടപാട്? അടിയന്തര പ്രമേയം അവതരിപ്പിച്ചത് മന്ത്രിയും മറുപടി പറഞ്ഞത് മുനീറുമാണ് എന്ന് തോന്നും കേട്ടാല്‍. ജനങ്ങളെ കരുതിയാണ് നിങ്ങളെ കരുതിയല്ല സഹകരിക്കുന്നത്'. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെയാണ് ഇതാണോ പിന്തുണ എന്ന് വീണാ ജോര്‍ജ് തിരിച്ചടിച്ചത്. കോവിഡ് രണ്ടാം തരംഗം നിയമസഭയില്‍ ചര്‍ച ചെയ്യണമെന്ന എം കെ മുനീറിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മന്ത്രി മറുപടി നല്‍കവേയായിരുന്നു ബഹളം.
Keywords: Thiruvananthapuram, News, Kerala, Minister, Health Minister, COVID-19, Dispute in the Legislature; Health Minister Veena George says that it is untrue to say that shows less of covid death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.