ശബരിമലയ്ക്കായി പ്രത്യേകബോര്‍ഡ് വേണോ, ദേവസ്വം ബോര്‍ഡിന് കീഴില്‍ അതോറിറ്റി വേണോ; ചര്‍ച്ചകള്‍ ആരംഭിച്ച് സര്‍ക്കാര്‍

 


തിരുവനന്തപുരം: (www.kvartha.com 22.11.2019) സുപ്രീംകോടതി ഉത്തരവിനെ മാനിച്ച് ശബരിമലയ്ക്കായി പ്രത്യേകനിയമം കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. പ്രത്യേകബോര്‍ഡ് വേണോ, ദേവസ്വം ബോര്‍ഡിന് കീഴില്‍ അതോറിറ്റി വേണോ എന്ന കാര്യത്തിലാണ് ചര്‍ച്ച. ഗുരുവായൂര്‍, തിരുപ്പതി മാതൃകയില്‍ പ്രത്യേകബോര്‍ഡ് വേണമെന്നും പ്രത്യേകനിയമത്തിന്റെ കരട് നാലാഴ്ചക്കകം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച സര്‍ക്കാര്‍ ആരംഭിച്ചത്. പ്രത്യേകബോര്‍ഡ് രൂപീകരിച്ചാല്‍ ശബരിമല ക്ഷേത്രത്തിലെ വരുമാനത്തെ ആശ്രയിച്ച് കഴിയുന്ന 1250 ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കും.

ഇത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കനത്ത തിരിച്ചടിയിരിക്കും. 58 ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയംപര്യാപ്തം. അതിനാല്‍ പ്രത്യേകബോര്‍ഡ് രൂപീകരിക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് എതിര്‍പ്പുണ്ട്. എന്നാല്‍ കോടതിയുടെ ഉത്തരവ് നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയാത്തതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാഹചര്യംകൂടി കണക്കിലെടുത്ത് ബോര്‍ഡിന് കീഴിലുള്ള അതോറിറ്റിക്ക് ശബരിമല ക്ഷേത്രഭരണം മാറ്റാന്‍ കഴിയുമോ എന്ന കാര്യം പരിശോധനയിലാണ്. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് നാലിന് മടങ്ങുന്നതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.

ശബരിമലയ്ക്കായി പ്രത്യേകബോര്‍ഡ് വേണോ, ദേവസ്വം ബോര്‍ഡിന് കീഴില്‍ അതോറിറ്റി വേണോ; ചര്‍ച്ചകള്‍ ആരംഭിച്ച് സര്‍ക്കാര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Thiruvananthapuram, News, Kerala, Court, Court Order, Sabarimala, Devaswom, Government, Chief Minister, Discussion, Law, Discussions started; Special law for Sabarimala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia