School of Arts | കേരള സ്‌കൂള്‍ ഓഫ് ആര്‍ട്സിന്റെ ബ്രോഷര്‍ പ്രകാശനം സംവിധായകന്‍ ഹരിഹരന്‍ നിര്‍വഹിക്കും

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) തലശ്ശേരിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരള സ്‌കൂള്‍ ഓഫ് ആര്‍ട്സ് 90 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിപുലമായി പരിപാടികള്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊണ്ണൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തലശ്ശേരി പാട്യം പഞ്ചായതിലെ വള്ള്യായില്‍ ഫൈന്‍ ആര്‍ട്സ് കോളജ് ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 
Aster_MIMS

School of Arts | കേരള സ്‌കൂള്‍ ഓഫ് ആര്‍ട്സിന്റെ ബ്രോഷര്‍ പ്രകാശനം സംവിധായകന്‍ ഹരിഹരന്‍ നിര്‍വഹിക്കും

ഇതിന്റെ ഭാഗമായുള്ള ബ്രോഷര്‍ പ്രകാശനം കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേര്‍സ് ഹാളില്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 10 മണിക്ക് പ്രശസ്ത സിനിമാ സംവിധായകനും ചിത്രകാരനുമായ ഹരിഹരന്‍ നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. മേയര്‍ ടി ഒ മോഹനന്‍ ഹരിഹരനെ ആദരിക്കും. കെ വി സുമേഷ് എംഎല്‍എ വിശിഷ്ടാതിഥിയാവും.

വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. കെ വിശ്വന്‍, പ്രദീപ് ചൊക്ലി, സെല്‍വന്‍ മേലൂര്‍, പൊന്മണി തോമസ്, സുഹാസ് വേലാണ്ടി എന്നിവര്‍ പങ്കെടുത്തു.

Keywords:  Director Hariharan, Release, Brochure, Kerala School of Arst, Programme, Kerala, News, Kannur, Director Hariharan will release the brochure of Kerala School of Arts.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia