കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളും വൃത്തിയാക്കാന്‍ തീരുമാനിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 01.07.2017) കേരളത്തില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ എസ് എച്ച് ഒമാരും അവരവരുടെ പോലീസ് സ്റ്റേഷനുകളും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. ജനങ്ങളുടെ ആരോഗ്യത്തിനും പരിസര ശുചീകരണത്തിനും ഉതകുന്ന രീതിയില്‍ ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളും വൃത്തിയാക്കാന്‍ തീരുമാനിച്ചു

ഈ മൂന്ന് ദിവസങ്ങളില്‍ പോലീസ് സ്റ്റേഷനും പരിസരവും ശുചിയാക്കുന്നതിനു പുറമെ ഓരോദിവസവും മറ്റേതെങ്കിലും ഒരു സ്ഥാപനം കൂടി തെരഞ്ഞെടുത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പഞ്ചായത്തിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായം ഇതിനായി ഉപയോഗപ്പെടുത്തണം. സൗത്ത്‌സോണ്‍ എ ഡി ജി പി ഡോ. ബി സന്ധ്യയ്ക്കാണ് സംസ്ഥാന തലത്തിലുള്ള മേല്‍നോട്ട ചുമതല. സി ഐ, ഡി വൈ എസ് പി, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ മുന്‍നിരയില്‍ നിന്ന് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ മേല്‍നോട്ടം വഹിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Thiruvananthapuram, Kerala, Police, Waste Dumb, Direction from SPC - Sanitation of surroundings of Police station.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia