Died | ഉത്സവത്തിനിടെ നടന്ന സംഘര്‍ഷത്തിനിടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു
Feb 25, 2023, 10:43 IST
ആലപ്പുഴ: (www.kvartha.com) ഉത്സവത്തിനിടെ നടന്ന സംഘര്‍ഷത്തിനിടയില്‍ യുവാവ് കുത്തേറ്റു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത് നാലാം വാര്‍ഡ് സലിം കുമാറിന്റെ മകന്‍ അതുല്‍ (26)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തിലായിരുന്നു സംഭവം.
ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടന്‍ പാട്ടിനിടെയാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പ്രതി ശ്രീക്കുട്ടനായി തെരച്ചില്‍ നടത്തി വരികയാണെന്ന് പുന്നപ്ര പൊലീസ് വ്യക്തമാക്കി.
Keywords: Alappuzha, News, Kerala, Death, Killed, Police, Alappuzha: Youth killed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.