ഐസ്ക്രീം അട്ടിമറിക്കേസ് എഴുതിതള്ളിയ നടപടി മനസിലായില്ലെന്ന് കെ.എ റൗഫ്
Jun 17, 2012, 15:43 IST
കൊച്ചി: ഐസ്ക്രീം പാര്‍ ലര്‍ അട്ടിമറിക്കേസ് എഴുതള്ളിയ നടപടി എങ്ങനെയെന്ന് മനസിലായില്ലെന്ന് കെ.എ റൗഫ്. കേസ് അട്ടിമറിച്ചതാണെന്ന തന്റെ നിലപാടില്‍ നിന്നും ഉറച്ചുനില്‍ക്കുന്നതായും ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ മേല്‍ക്കോടതികളെ സമീപിക്കുമെന്നും റൗഫ് പറഞ്ഞു.
ഐസ്ക്രീം പാര്‍ ലര്‍ കേസ് അട്ടിമറിച്ചെന്ന കെ.എ റൗഫിന്റെ പ്രസ്താവനയെത്തുടര്‍ന്നാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിഎസ് കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ടത്.
രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ഈ കേസ് എഴുതിതള്ളുന്നതിനുള്ള റിപോര്‍ട്ട് നാലുദിവസം മുന്‍പാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഈ വിവരം അധികൃതര്‍ രഹസ്യമാക്കി സൂക്ഷിക്കുകയായിരുന്നു. ഇന്നാണ് മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നത്.
English Summery
Didn't understand ice cream parlor sabotage write off case: KA Rauf
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.