ADVERTISEMENT
കണ്ണൂര്‍: കണ്ണൂര്‍ സിപിഎം ജില്ലാസെക്രട്ടറി പി ജയരാജന്റെ മകനെതിരെ പോലീസില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. പി ജയരാജന്റെ മകന് വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പി ജയരാജന്റെ മകനെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയാണ് പത്രസമ്മേളനത്തില്‍ കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നായിരുന്നു ആരോപണം. പെണ്‍കുട്ടിയെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും പരാതി നല്കാന് കഴിയാത്ത സാഹചര്യമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു.
സംഭവത്തെക്കുറിച്ച് പരാതി ലഭിക്കുന്നതുവരെ കാത്തിരിക്കാതെ കേസെടുക്കണമെന്നും വനിതാ കമ്മീഷന് ചെയര്‍പെഴ്സണ്‍ സംഭവ സ്ഥലത്തെത്തണമെന്നും മഹിള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
English Summery
Didn't got complaint on P Jayarajan's son: Tiruvanjoor
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

