ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ വിഐപി സാന്നിധ്യം കണ്‌ടെത്തിയിട്ടില്ലെന്ന് സിബിഐ. ലോക്കല്‍ പോലീസിന്റെയും ക്രൈബ്രാഞ്ചിന്റെയും നിരീക്ഷണങ്ങള്‍ തന്നെയാണ് തങ്ങളും കണ്ടെത്തിയതെന്ന് സിബിഐ എസ്പി രഘുകുമാര്‍ തിരുവനന്തപുരം സിബിഐ കോടതിയെ അറിയിച്ചു.
ശാരിയുടെ മരണത്തെക്കുറിച്ചും വിഐപിയുടെ പങ്കിനെക്കുറിച്ചും പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ശാരിയുടെ മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയത്. സിബിഐ ഇപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
ശാരിയുടെ ചികിത്സയില്‍ ഗൂഢാലോചനകള്‍ നടന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. സിബിഐയുടെ അന്വേഷണത്തില്‍ ഇതുവരെ ശാരിക്ക് ലഭിച്ച ചികിത്സയിലെ പിഴവിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും ശാരിയെ മാതാ ആശുപത്രിയില്‍ ചികിത്സിച്ച ഡോ. ശങ്കരന്റെ ചികിത്സയില്‍ പിഴവുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഹര്‍ജിയില്‍ വിധി പറയുന്നത് ഡിസംബര്‍ 22 ലേക്ക് മാറ്റി.
Keywords: Kiliroor case, CBI, Thiruvananthapuram, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.