പാക് ഹണിട്രാപില്‍ കുടുങ്ങരുതെന്ന് പൊലീസുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡിജിപി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 14.03.2022) പാക് സംഘടനകളുടെ ഹണിട്രാപില്‍ കുടുങ്ങരുതെന്ന് പൊലീസുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) അനില്‍കാന്ത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുറപ്പെടുവിച്ച സര്‍കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സേനകളില്‍ നിന്ന് രഹസ്യം ചോര്‍ത്താന്‍ പാക് സംഘങ്ങള്‍ ഹണിട്രാപ് വഴി ശ്രമിക്കുന്നതായാണ് മുന്നറിയിപ്പ്.

രാജ്യത്തെ വിവിധ ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നിര്‍ദേശമെന്ന് ഡിജിപി സര്‍കുലറില്‍ പറഞ്ഞു. സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം. പരിചയമില്ലാത്ത സ്ത്രീകളുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിക്കുന്നത് ഉദ്യോഗസ്ഥര്‍ ഒഴിവാക്കണം. ഇത്തരം നീക്കങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊലീസ് ആസ്ഥാനത്ത് അറിയിക്കണമെന്നും സര്‍കുലറില്‍ വ്യക്തമാക്കുന്നു.

പാക് ഹണിട്രാപില്‍ കുടുങ്ങരുതെന്ന് പൊലീസുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡിജിപി

Keywords:  Thiruvananthapuram, News, Kerala, Police, DGP, Warning, Anilkanth, Honey trap, Pakistan honey trap, Trap, DGP warns to Kerala police on Pakistan honey trap.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script