Delhi University | പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന് ഡെല്‍ഹി സര്‍വകലാശാല
Jun 29, 2023, 17:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന് നിര്‍ദേശവുമായി ഡെല്‍ഹി സര്‍വകലാശാല. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് നിര്‍ദേശം പുറത്തിറക്കിയത്. പ്രധാനമന്ത്രിയാണ് ചടങ്ങിലെ മുഖ്യാതിഥി.
തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്നും കറുത്ത വസ്ത്രം പാടില്ലെന്നും നിര്‍ദേശമുണ്ട്. പരമാവധി വിദ്യാര്‍ഥികള്‍ ചടങ്ങിനെത്തുമെന്ന് ഉറപ്പാക്കാന്‍ അറ്റന്‍ഡന്‍സ് അധികം നല്‍കുമെന്ന വാഗ്ദാനവുമുണ്ട്. അഞ്ച് അറ്റന്‍ഡന്‍സ് നല്‍കുമെന്നാണ് രസതന്ത്ര വിഭാഗം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. അതേസമയം കറുത്ത വസ്ത്രം അനുവദിക്കില്ലെന്ന നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Keywords: New Delhi, News, National, Delhi University, PM, Prime Minister, Ban, Black, Delhi University Ban Black dress for Modi's programme.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

