അയാളെപ്പോലെ നിശബ്ദരായി അരികുജീവിതം നയിക്കുന്നവർ ഒട്ടേറെപ്പേരുണ്ട്; ആർക്കെങ്കിലും അവരെ അറിയുമോ?

 
A tribute photo of U. Deepak, who committed suicide following a false cyber trial.

Photo Credit: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സ്വന്തം വാഹനം പ്രായോഗികമല്ലാത്തതിനാൽ പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ഇവരുടെ ജോലി സമയം പലപ്പോഴും യാത്രകൾക്കായി നീക്കിവെക്കേണ്ടി വരുന്നു.
● ടാർഗറ്റുകൾ പൂർത്തിയാക്കാനുള്ള നെട്ടോട്ടത്തിനിടയിൽ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം പുറംലോകം അറിയാറില്ല
● ക്ലയന്റുകളുടെ അവഗണനയും പരിഹാസവും സഹിച്ചാണ് മിക്കവരും വിപണിയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി ഇടം കണ്ടെത്തുന്നത്.
● യാതൊരു തൊഴിൽ നിയമങ്ങളുടെയും പരിരക്ഷയില്ലാത്ത, ട്രേഡ് യൂണിയനുകൾ പോലുമില്ലാത്ത അസംഘടിത വർഗ്ഗമാണിത്.
● ജോലിയെക്കുറിച്ചുള്ള ഗാഢചിന്തകളിൽ കഴിയുന്ന ഇവർ ചുറ്റുമുള്ള കാര്യങ്ങൾ ശ്രദ്ധിക്കാത്തത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാൻ കാരണമാകുന്നു.

കണ്ണൂർ: (KVARTHA) കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക്, സ്വകാര്യ ബസിൽ യാത്രക്കാരിയെ പീഡിപ്പിച്ചു എന്ന രീതിയിൽ വീഡിയോ പ്രചരിച്ചതിലെ മനോവിഷമത്തിൽ ജീവിതം അവസാനിപ്പിച്ചതിന്റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. 

അപകീർത്തികരമായ പോസ്റ്റിട്ട ഷിംജിത മുസ്തഫ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു പുറത്തിറങ്ങി. ജാമ്യത്തിലിറങ്ങിയ ഷിംജിതയെ കൂവലുകളോടെയാണ് ജനം എതിരേറ്റത്. അവർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം തുടരുകയാണ്.

Aster mims 04/11/2022

സമ്മർദ്ദങ്ങൾക്കിടയിലെ മാർക്കറ്റിംഗ് ജീവിതം 

പ്രമുഖ വസ്ത്രനിർമ്മാണ കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയിരുന്നു ദീപക്. തുണിക്കടകളിൽ നിന്നും ഓർഡർ സ്വീകരിക്കാനാണ് അദ്ദേഹം പയ്യന്നൂരിലെത്തിയത്. ദീപക്കിനെപ്പോലെ പല ജില്ലകളിലായി മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളായി ജോലി ചെയ്യുന്ന ഒട്ടനവധി പേരുണ്ട്. 

ജന്മനാട്ടിൽ നിന്നും ദൂരേക്ക് പോകാൻ സ്വന്തമായി വാഹനമെടുക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ പലരും ട്രെയിനുകളെയും ബസുകളെയും ആശ്രയിക്കുന്നു. മരുന്ന് കമ്പനികൾ, പിവിസി പൈപ്പുകൾ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ തുടങ്ങി ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വിപണി കണ്ടെത്തുന്നത് ഇവരാണ്. 

വിറ്റുവരവിന്റെ കമ്മീഷനാണ് പലർക്കും വരുമാനം. ചെലവുകളെല്ലാം സ്വയം വഹിക്കുകയും വേണം. ടാർഗറ്റുകൾ പൂർത്തിയാക്കേണ്ടി വരുന്നവരുടെ മാനസിക സമ്മർദ്ദം ഏറെയാണ്. മാസാവസാനമുള്ള ബില്ലിംഗ് ഇവർക്ക് അഗ്നിപരീക്ഷയാണ്.

അവഗണനകളും അതിജീവനവും 

മെഡിക്കൽ റെപ്രസന്റേറ്റീവുകൾ ഉൾപ്പെടെയുള്ളവർ ഏറെ സാഹസപ്പെട്ടാണ് ജോലി ചെയ്യുന്നത്. തിരക്കുള്ള ഡോക്ടറെ കാണാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരും. ഇതിനിടയിൽ രോഗികളുടെ ശകാരവും കേൾക്കണം. പരസ്യ കമ്പനികളുടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ പലപ്പോഴും പരസ്യദാതാക്കളുടെ അവഹേളനത്തിന് ഇരയാകാറുണ്ട്. 

അവരുടെ ഈഗോയെ തൃപ്തിപ്പെടുത്തി ഓർഡറുകൾ വാങ്ങേണ്ടി വരുന്നു. ഇൻഷുറൻസ് ഏജന്റുമാർ മുതൽ വാഹനങ്ങൾ മാർക്കറ്റിംഗ് ചെയ്യുന്നവർ വരെ തങ്ങളുടെ ജോലിസമയത്തിന്റെ ഏറിയ പങ്കും ക്ലയന്റിനായി വിനിയോഗിക്കുന്നവരാണ്. കേരളത്തിൽ ലക്ഷക്കണക്കിന് യുവതീയുവാക്കൾ ഈ രംഗത്ത് പണിയെടുക്കുന്നു.

അസംഘടിതരായ തൊഴിലാളികൾ 

യാതൊരു തൊഴിൽ നിയമങ്ങളുടെ പരിധിയിലും വരാത്ത അസംഘടിത തൊഴിലാളി വർഗ്ഗമാണിവർ. പല മേഖലകളിലും ട്രേഡ് യൂണിയനുകൾ പോലുമില്ല. മിനിമം വേതനം 18,000 രൂപയാക്കി സർക്കാർ ഉത്തരവുണ്ടെങ്കിലും മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇത് കിട്ടാക്കനിയാണ്. 

കോട്ടും സ്യൂട്ടുമിട്ട് ക്ലയന്റിന് മുൻപിൽ പുഞ്ചിരിച്ചു നിൽക്കുമ്പോഴും അന്നത്തെ കാര്യം എങ്ങനെ ഒപ്പിക്കുമെന്ന വേവലാതിയിലായിരിക്കും ഇവർ. ബസിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്യുമ്പോഴും ഇവരുടെ ചിന്ത ജോലിയെക്കുറിച്ചായിരിക്കും. അതുകൊണ്ടുതന്നെ ഗാഢചിന്തകളിൽ കഴിയുന്ന ഇവർ ചുറ്റുമുള്ള പലതും ശ്രദ്ധിക്കാറില്ല.

ഇത്തരമൊരു നിമിഷത്തിലാണ് ഷിംജിത വ്യാജമായി ചിത്രീകരിച്ച വീഡിയോ ദീപക്കിന്റെ ജീവിതം തകർത്തത്. സ്റ്റോപ്പിൽ ബസിറങ്ങാനുള്ള തത്രപ്പാടിൽ താൻ പീഡകനായി ചിത്രീകരിക്കപ്പെട്ടത് ദീപക് അറിഞ്ഞതേയില്ല. സോഷ്യൽ മീഡിയയിലൂടെയുള്ള ആക്രമണം നേരിട്ടതോടെ ജോലി ചെയ്ത് ജീവിക്കാനുള്ള സാധ്യതയും അടഞ്ഞു. 

തന്നെ ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കളെ തനിച്ചാക്കി ഒടുവിൽ അദ്ദേഹം ജീവിതവേഷം അഴിച്ചു വെച്ചു. ഒരു സാധാരണ മരണമായി ഇതും നാളെ മറക്കപ്പെട്ടേക്കാം. ഇത്തരത്തിൽ എത്ര ദീപക്കുമാർ നമ്മുടെ നാട്ടിൽ നിശബ്ദമായി ജീവിക്കുന്നുണ്ട്? കർഷകരെപ്പോലെ അവരെ ആർക്കെങ്കിലും അറിയുമോ?

പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: The tragic suicide of Deepak, a marketing executive falsely accused of harassment, highlights the unseen struggles of thousands of unorganized marketing professionals in Kerala.

#DeepakCase #MarketingExecutive #CyberBullying #UnorganizedSector #SocialMediaJustice #KeralaNews #HumanInterest #JusticeForDeepak #KVARTHA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia