Extended | ഭക്ഷ്യസുരക്ഷാ ഹെല്‍ത് കാര്‍ഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഹെല്‍ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി. കാര്‍ഡിലുള്ള നിയമനടപടികള്‍ ഒരു മാസത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഹോടെല്‍ റസ്റ്ററന്റ് സംഘടനാ പ്രതിനിധികളുടെ അഭ്യര്‍ഥന മാനിച്ചാണ് എല്ലാവര്‍ക്കും ഹെല്‍ത് കാര്‍ഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നല്‍കിയത്.

ഹെല്‍ത് കാര്‍ഡ് എത്രപേര്‍ എടുത്തു എന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രണ്ട് പ്രാവശ്യം ഹെല്‍ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരുമാസം കൂടി നീട്ടി നല്‍കിയത്. ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ലെന്നും അതിനാല്‍ ഈ കാലാവധിക്കുള്ളില്‍ തന്നെ നിയമപരമായി എല്ലാവരും ഹെല്‍ത് കാര്‍ഡ് എടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Extended | ഭക്ഷ്യസുരക്ഷാ ഹെല്‍ത് കാര്‍ഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം

Keywords: Thiruvananthapuram, News, Kerala, Minister, Health, Food, Hotel, Deadline for taking health card extended.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia