Trains Services | കോവിഡ് ഇടവേളക്ക് ശേഷം ഗുരുവായൂരില്‍നിന്ന് പകല്‍ ട്രെയിനുകള്‍ വീണ്ടും ഓടിത്തുടങ്ങും

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com) ഗുരുവായൂരില്‍നിന്ന് പകല്‍ ട്രെയിനുകള്‍ വീണ്ടും ഓടിത്തുടങ്ങും. നീണ്ട 26 മാസത്തെ കോവിഡ് ഇടവേളക്ക് ശേഷമാണ് ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നത്. മേയ് 30 മുതല്‍ എല്ലാ ദിവസവും രാവിലെ 6.10 മണിക്ക് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന 06438 എറണാകുളം -ഗുരുവായൂര്‍ എക്‌സ്പ്രസ് 8.45 മണിക്ക് ഗുരുവായൂരിലെത്തും. രാവിലെ 9.05 മണിക്ക് ഗുരുവായൂരില്‍നിന്ന് പുറപ്പെടുന്ന 06445 ഗുരുവായൂര്‍-തൃശൂര്‍ എക്‌സ്പ്രസ് 9.35 മണിക്ക് തൃശൂരിലെത്തും.
Aster_MIMS

മടക്കയാത്രയില്‍ 06446 തൃശൂര്‍ -ഗുരുവായൂര്‍ എക്‌സ്പ്രസ് 11.25 മണിക്ക് തൃശൂരില്‍നിന്ന് പുറപ്പെട്ട് 11.55 മണിക്ക് ഗുരുവായൂരിലെത്തും. 06447 ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ് ഉച്ചക്ക് 1.30 മണിക്ക് ഗുരുവായൂരില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് 4.40 മണിക്ക് എറണാകുളം ജങ്ഷനില്‍ എത്തിച്ചേരും.

Trains Services | കോവിഡ് ഇടവേളക്ക് ശേഷം ഗുരുവായൂരില്‍നിന്ന് പകല്‍ ട്രെയിനുകള്‍ വീണ്ടും ഓടിത്തുടങ്ങും

ഗുരുവായൂരിലെ റെയില്‍വേ മേല്‍പാലത്തിന്റെയും തൃശൂര്‍ -കുറ്റിപ്പുറം റോഡിന്റെയും നിര്‍മാണം മൂലം റോഡ് ഗതാഗതം ദുഷ്‌കരമായ സാഹചര്യത്തില്‍ ഗുരുവായൂരിലേക്കുള്ള പകല്‍ തീവണ്ടികള്‍ ആരംഭിക്കുകയെന്നത് ഏറെ നാളുകളായുള്ള ആവശ്യമായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവു വന്നതു മുതല്‍ മുതിര്‍ന്ന പൗരന്മാരടക്കമുള്ള ഭക്തരുടെ വലിയ തിരക്കാണ് ഗുരുവായൂരില്‍ അനുഭവപ്പെടുന്നത്.

Keywords:  Thrissur, News, Kerala, Train, COVID-19, Guruvayoor Temple, Day train services from Guruvayur.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia