പിതാവിനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞു; മകള്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പിതാവിനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞു; മകള്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍
കോഴഞ്ചേരി: പിതാവിനെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി പുഴയിലെറിഞ്ഞ കേസില്‍ മകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റിലായി. അയിരൂര്‍ കോറ്റാത്തൂര്‍ കൈതക്കോടി തെക്കേക്കാലായില്‍ രാമകൃഷ്ണനെ (60) തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. രാമകൃഷ്ണന്റെ മകള്‍ കല (ഷാലി-32), ചെറുകോല്‍ വാഴക്കുന്നം തട്ടാകുന്നേല്‍ ശ്രീജിത്ത് (ജിത്ത്-27), കാട്ടൂര്‍ മുതുമരത്തില്‍ രഞ്ജിത് (അയ്യപ്പന്‍-27), വാഴക്കുന്നം ചിറ്റക്കാട്ടേത്ത് ശ്രീജിത്ത് (ചിറ്റപ്പന്‍-19), അയിരൂര്‍ പുതിയകാവ് കൈതക്കോടി ചേരിയില്‍ അനൂപ് (26) എന്നിവരാണ് അറസ്റ്റിലായത്.

ശ്രീജിത്താണ് ഒന്നാം പ്രതി. അഞ്ചാം പ്രതിയാണു മകള്‍ കല. ഇവരുടെ അവിഹിത ബന്ധത്തിനു രാമകൃഷ്ണന്‍ തടസ്സം നിന്നതാണു കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. കലയുടെ ഭര്‍ത്താവ് മനീഷ് അടുത്തിടെയാണു കലയേയും രണ്ട് ആണ്‍മക്കളെയും വീട്ടിലാക്കി ഗള്‍ഫിലേക്കു പോയത്.

കഴിഞ്ഞ മാസം 29നു രാത്രി പത്തു മണിയോടെയാണു രാമകൃഷ്ണനെ കാറിലെത്തിയ സംഘം ബലമായി പിടിച്ചുകൊണ്ടു പോയത്. ഇദ്ദേഹത്തെ കാണാനില്ലെന്നു ബന്ധുക്കള്‍ കോയിപ്രം പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി വരുമ്പോഴാണു കഴിഞ്ഞ ഒന്നിനു പമ്പാനദിയിലെ പുളിമുക്കുകടവില്‍ വീപ്പയ്ക്കുള്ളിലാക്കിയ നിലയില്‍ രാമകൃഷ്ണന്റെ മൃതദേഹം കണ്ടെടുത്തത്.

ശ്രീജിത്തും രാമകൃഷ്ണന്റെ മകള്‍ കലയുമായി ആറു മാസമായി പ്രണയത്തിലായിരുന്നു. ഇവരുടെ അവിഹിത ബന്ധം കാണാനിടയായ രാമകൃഷ്ണന്‍ ഇതിനെ ചോദ്യം ചെയ്തു. വാഴക്കുന്നം പ്രദേശത്തു ചെന്നു ശ്രീജിത്തിനു താക്കീതും നല്‍കി.

വീട്ടിലെ എതിര്‍പ്പും പ്രശ്നങ്ങളും അപ്പപ്പോള്‍ കല ഫോണ്‍ വിളിച്ചും മെസേജുകള്‍ വഴിയും ശ്രീജിത്തിനെ അറിയിച്ചിരുന്നു. 29നു സന്ധ്യയോടെ പത്തനംതിട്ടയില്‍ നിന്നു വാടകയ്ക്കു കാറെടുത്താണു പ്രതികള്‍ കൈതക്കോടിയില്‍ എത്തിയത്. വീട്ടുപടിക്കല്‍ എത്തിയ ശേഷം മൂന്നാം പ്രതി ചിറ്റപ്പന്‍ എന്നു വിളിക്കുന്ന ശ്രീജിത്ത് രാമകൃഷ്ണനെ ഫോണില്‍ വിളിച്ചു വീടിനു പുറത്തിറക്കി.

തുടര്‍ന്നു രാമകൃഷ്ണനെ കാറിനുള്ളിലേക്കു വലിച്ചു കയറ്റി. പിടിവലിക്കിടെ കയര്‍ കഴുത്തില്‍ ചുറ്റി. കാര്‍ അമിതവേഗത്തില്‍ ഓടിച്ചു വാഴക്കുന്നം പാലത്തിനു സമീപം നിര്‍ത്തി. ഒച്ചവച്ചപ്പോള്‍ വായ് മൂടിക്കെട്ടി. ഇതിനിടയില്‍ ടോര്‍ച്ച് കൊണ്ടു പ്രതികള്‍ രാമകൃഷ്ണന്റെ തലയ്ക്ക് അടിച്ചു. തലയ്ക്ക് ആഴത്തില്‍ ഏറ്റ മുറിവു കാരണം ഉടന്‍ തന്നെ മരണം സംഭവിച്ചു.

രണ്ടാം പ്രതി അയ്യപ്പനും ഇയാളെ മര്‍ദിച്ചു. ഒന്നാം പ്രതിയുടെ അമ്മാവന്റെ മകനായ അനൂപാണു കാര്‍ ഒാടിച്ചിരുന്നത്. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം കാറില്‍ നിന്നെടുത്തു നദിയുടെ കരയ്ക്കിട്ടു. രണ്ടു പേരെ കാവലും നിര്‍ത്തി. ഇതിനു ശേഷം പത്തനംതിട്ടയില്‍ നിന്നു ടാര്‍ വീപ്പ കൊണ്ടു വന്നു ശ്രീജിത്തും അയ്യപ്പനും ചേര്‍ന്നു തലകീഴായി മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി. കയര്‍ കൊണ്ട് മൂടിക്കെട്ടി നദിയില്‍ തള്ളുകയായിരുന്നു.

അലൂമിനിയം ഫാബ്രിക്കേഷന്‍ പണികളും മറ്റും നടത്തി വരികയായിരുന്നു ഒന്നാം പ്രതി ശ്രീജിത്ത്. രണ്ടാം പ്രതിയായ രഞ്ജിത് മണല്‍ക്കടത്തു കേസിലെ പ്രതിയാണ്. പ്രതികളെ ഇന്നലെ വാഴക്കുന്നത്തു കൊണ്ടു വന്നു തെളിവെടുപ്പു നടത്തി.

English Summery
Daughter arrested in father's murder case
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia