PSC Examination | പി എസ് സി: ബിരുദതല പൊതുപ്രാഥമിക പരീക്ഷ, ഒക്ടോബര്‍ മാസത്തിലെ പരീക്ഷകള്‍ എന്നിവയ്ക്ക് കന്‍ഫര്‍മേഷന്‍ നല്‍കാനുള്ള അവസാന തീയതി നീട്ടി
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കേരള പബ്ലിക് സര്‍വീസ് കമീഷന്‍ (PSC) നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള ബിരുദതല പൊതുപ്രാഥമിക പരീക്ഷ, 2022 ഒക്ടോബര്‍ മാസത്തിലെ പരീക്ഷകള്‍ എന്നിവക്ക് കന്‍ഫര്‍മേഷന്‍ നല്‍കാനുള്ള അവസാന തീയതി നീട്ടി. 2022 ഓഗസ്റ്റ് 14 ലേക്കാണ് തീയതി നീട്ടിയത്. സെര്‍വറിലെ അറ്റകുറ്റ ജോലികള്‍ കാരണം വെബ്‌സൈറ്റ് മൂന്ന് ദിവസത്തേക്ക് പ്രവര്‍ത്തനരഹിതമായിരുന്നതിനാലാണ് തീരുമാനം.
സെര്‍വറുടെ അപ്ഗ്രഡേഷന്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഓഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ പി എസ് സി വെബ്‌സൈറ്റ് സേവനങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമായിരുന്നില്ല. ഓഗസ്റ്റ് 11 ആയിരുന്നു കന്‍ഫര്‍മേഷന്‍ നല്‍കാനുള്ള അവസാന തീയതി. ഇത് ഓഗസ്റ്റ് 14 ലേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഒന്നിലധികം തസ്തികകളില്‍ അപേക്ഷിച്ചവര്‍ ഓരോന്നിനും കണ്‍ഫര്‍മേഷന്‍ നല്‍കണം. കന്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ അവസരമുണ്ടായിരിക്കുന്നതല്ല. ഈ വര്‍ഷത്തെ ബിരുദതല പ്രിലിമിനറി പൊതുപരീക്ഷ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടത്തുമെന്ന് കേരള പബ്ലിക് സര്‍വീസ് കമീഷന്‍ അറിയിച്ചിരുന്നു. മൂന്ന് ഘട്ടമായിട്ടാണ് പരീക്ഷ നടത്തുന്നത്. ഒക്ടോബര്‍ 22 നാണ് ആദ്യ ഘട്ട പരീക്ഷ. ബാക്കി രണ്ട് ഘട്ടത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ നവംബര്‍ മാസത്തിലെ പരീക്ഷ കലന്‍ഡറില്‍ പ്രസിദ്ധീകരിക്കും.
അതേസമയം 40 കാറ്റഗറികളിലേക്കാണ് പൊതു പരീക്ഷ നടത്തുന്നത്. പരീക്ഷ കലന്‍ഡറിനൊപ്പം വിശദമായ സിലബസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്‍ഗ്ലീഷിലും മലയാളത്തിലും പരീക്ഷ ചോദ്യപേപര്‍ ലഭ്യമാകും. ഒന്നേകാല്‍ മണിക്കൂറാണ് പരീക്ഷ. വാടര്‍ അതോറിറ്റി, ഡിവിഷണല്‍ അകൗണ്ട്‌സ് ഓഫീസര്‍, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, സ്റ്റോര്‍ കീപര്‍, ജൂനിയര്‍ ടൈം കീപര്‍, സെയില്‍സ് അസിസ്റ്റന്റ് എന്നീ തസ്തികകള്‍ ഉള്‍പെടെ 40 തസ്തികകളിലേക്കുള്ള പൊതു പരീക്ഷയാണ് നടക്കുന്നത്.
Keywords: Thiruvananthapuram, News, Kerala, Examination, PSC, Date extended for PSC confirmation of degree level examination.

