സ്വപ്‌ന സുരേഷിനെ ഇനിയും കണ്ടെത്താനായില്ല; ഫ്‌ളാറ്റില്‍ വീണ്ടും കസ്റ്റംസ് പരിശോധന
Jul 7, 2020, 16:10 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 07.07.2020) യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തില്‍ പ്രതിയായ സ്വപ്ന സുരേഷിനെ ഇനിയും കണ്ടെത്താനായില്ല. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്‌ളാറ്റില്‍ കസ്റ്റംസ് വീണ്ടും പരിശോധന നടത്തി. തിങ്കളാഴ്ച രാത്രിയും ഫ്‌ളാറ്റില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. രാത്രി നടത്തിയ പരിശോധനയില്‍ ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിരുന്നു. രണ്ടു ദിവസം മുമ്പാണ് സ്വപ്‌ന ഫ്‌ളാറ്റ് വിട്ടതെന്ന് പരിശോധനയില്‍ വ്യക്തമായി. യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്വപ്ന ഒളിവില്‍ പോയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഫ്‌ളാറ്റില്‍ നിന്ന് സിസിടിവി ദൃശ്യങ്ങളും ലാപ് ടോപ്പും കണ്ടെടുത്തു. കുടുതല്‍ തെളിവുകള്‍ക്കായി കസ്റ്റംസ് വീണ്ടും പരിശോധന നടത്തി. സ്വപ്ന കേരളത്തിന് പുറത്ത് കടന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഐബിയുടെ കൂടെ സഹായം കസ്റ്റംസ് തേടിയുണ്ട്. ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. എയര്‍ കാര്‍ഗോയില്‍ മണക്കാടുള്ള യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സുലേറ്ററുടെ പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
Keywords: Thiruvananthapuram, News, Kerala, Flat, Customs, Raid, CCTV, Swapna Suresh, Gold, Swapna, Customs raid at Swapna Suresh's flat again
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

