500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം 200 കോടിയുടെ കള്ളപ്പണം കൊച്ചിയിലെത്തി?
Nov 23, 2016, 18:30 IST
കൊച്ചി: (www.kvartha.com 23.11.2016) 500, 1000 നോട്ടുകള്‍ അസാധുവാക്കിയ ശേഷം 200 കോടി രൂപയുടെ 1000, 500 രൂപ നോട്ടുകള്‍ കൊച്ചിയിലെത്തിച്ചതായി രഹസ്യ വിവരം ലഭിച്ചു. ഇതേതുടര്‍ന്ന് സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, ജ്വല്ലറികള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടന്നു വരികയാണ്.
ഇത്തരം കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും ഇത്തരത്തില്‍ കള്ളപ്പണം എത്തിയിട്ടുണ്ടാകുമെന്നും സംശയിക്കുന്നു. അതേസമയം കള്ളപ്പണം വെളുപ്പിക്കാന്‍ ഇടനിലക്കാരായി റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചി, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായി ലക്ഷങ്ങളുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടിയിരുന്നു. നോട്ടുകള്‍ മാറാന്‍ കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കെ ഇത്രയും വലിയ തുകയുടെ പുതിയ നോട്ടുകള്‍ എങ്ങിനെയെത്തി എന്നത് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.
അസാധുവാക്കിയ നോട്ടുകള്‍ എത്തിയതും പുതിയ നോട്ടുകള്‍ ചോര്‍ന്നതും ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുന്നതാണ്. കള്ളപ്പണം വെളുപ്പിക്കുന്നവരുടെ ഉറവിടം കണ്ടെത്തിയാല്‍ മാത്രമേ ഈ സാമ്പത്തിക പ്രത്യാഘാതം മറികടക്കാനാകൂ. ബാങ്കിന്റെയോ മറ്റോ സഹായമില്ലാതെ ഇത്രയും വലിയ തുക മാറ്റിയെടുക്കാന്‍ കഴിയില്ലെന്ന കാര്യം ഉറപ്പാണ്. അതിനാല്‍ തന്നെ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
കൊച്ചിക്ക് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തിരച്ചില്‍ നടത്തി വരികയാണ്.
Keywords : Kochi, Central Government, Investigates, Kerala, Kasaragod, Currency demonetization, Currency demonetization: Black money Rs 200 Cr brought to Kochi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.