Kannur Airport | വീണ്ടും പ്രതിസന്ധി; കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുറഞ്ഞു
Oct 27, 2023, 10:42 IST
കണ്ണൂര്‍: (KVARTHA) രാജ്യാന്തര വിമാനത്താവളം വീണ്ടും കടുത്ത പ്രതിസന്ധിയില്‍. വിമാനത്താവളത്തില്‍ പ്രതിമാസ യാത്രക്കാരുടെ എണ്ണം വീണ്ടും കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയായതാണ് പ്രതിസന്ധിക്ക് കാരണമായത്. 91,679 പേരാണ് സെപ്റ്റംബറില്‍ കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തത്.
ഓഗസ്റ്റില്‍ 1,01,357 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം മേയില്‍ ഗോ ഫസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തിയ ശേഷം ആദ്യമായി ഓഗസ്റ്റിലാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്. സെപ്റ്റംബറില്‍ 4566 അന്താരാഷ്ട്ര യാത്രക്കാരുടെയും 5112 ആഭ്യന്തര യാത്രക്കാരുടെയും കുറവുണ്ടായി. 57,636 അന്താരാഷ്ട്ര യാത്രക്കാരും 34,043 ആഭ്യന്തര യാത്രക്കാരുമാണ് സെപ്റ്റംബറിലുള്ളത്. സെപ്റ്റംബര്‍ 28-നാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ആകെ യാത്രക്കാരുടെ എണ്ണം 50 ലക്ഷം പിന്നിട്ടത്.
2018 ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങിയ വിമാന താവളത്തില്‍ ആദ്യ ഒന്‍പത് മാസം കൊണ്ട് തന്നെ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നിരുന്നു. പിന്നീട് കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളാണ് ബാധിച്ചത്. ഗോ ഫസ്റ്റ് നിര്‍ത്തിയതോടെ എയര്‍ ഇന്‍ഡ്യ എക്സ്പ്രസും ഇന്‍ഡിഗോയും മാത്രമാണ് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.
എയര്‍ ഇന്‍ഡ്യ എക്സ്പ്രസിന്റെ ആദ്യ ആഭ്യന്തര സര്‍വീസ് ബെംഗ്‌ളൂറിലേക്ക് നവംബര്‍ 20-ന് തുടങ്ങുന്നുണ്ട്. ഇത് ആശ്വാസകരമാണെങ്കില്‍ തദ്ദേശീയരായ യാത്രക്കാര്‍ കോഴിക്കോടിനെയും കൊച്ചിയെയും ആശ്രയിക്കുന്നത് കിയാലിന് വന്‍തിരിച്ചടിയായിട്ടുണ്ട്. ടികറ്റ് നിരക്കിലെ വന്‍ വര്‍ധനവും ക്ളീയറന്‍സിലുളള കാലതാമസവുമാണ് കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നും വടക്കെ മലബാറിലെ യാത്രക്കാരെ അകറ്റുന്നത്.
Keywords: News, Kerala, Kannur, Kannur Airport, Passenger, Travel,Crisis, air India, Indigo, Flight, Price, Ticket, Crisis of Kannur airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.