കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് സിപിഐയില്‍ സ്ഥാനമില്ല: പന്ന്യന്‍
Aug 17, 2012, 14:51 IST
തിരുവനന്തപുരം: കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് സിപിഐയില്‍ സ്ഥാനമില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍. അങ്ങനെ ആരെങ്കിലും കൊലക്കേസില്‍ പ്രതികളായാല്‍ പാര്‍ട്ടിയില്‍ നിന്നും അവരെ ഉടനെ മാറ്റിനിര്‍ത്തുന്നതാണ്. പിന്നീട് കുറ്റവിമുക്തരാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുള്ളുവെന്നും പന്ന്യന്‍ പറഞ്ഞു. ടി.പി., ഷുക്കൂര്‍ വധക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരെ സി.പി.എം. ഇതുവരെ നടപടിയെടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പന്ന്യന്‍.
ഇപ്പോഴത്തെ വിവാദങ്ങളില്‍ ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ എടുത്ത നിലപാട് നീതിയുക്തമല്ല. പി.ജയരാജന്റെ അറസ്റ്റിനെതുടര്‍ന്നുള്ള സംസ്ഥാന ഹര്‍ത്താലിന്റെകാര്യം തന്നെ അറിയിച്ചില്ല. കണ്ണൂരിലെ ഹര്‍ത്താലിന്റെകാര്യംതന്നെ സി.പി.ഐ. ജില്ലാസെക്രട്ടറിയും താനും അറിഞ്ഞത് ചാനലുകളില്‍നിന്നാണെന്നും പന്ന്യന്‍ വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് പന്ന്യന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
അതേസമയം ദിവസങ്ങളായി തുടരുന്ന സിപിഐ-സിപിഎം വാക്കേറ്റങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് സിപിഐ നേതാക്കള്‍ ഇന്ന് കണ്ണൂര്‍ ജയിലില്‍ സന്ദര്‍ശനം നടത്തി. ഷുക്കൂര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പി ജയരാജന്‍, ടിവി രാജേഷ് എന്നീ നേതാക്കളുമായി ഇവര്‍ ചര്‍ച്ചനടത്തി.
Key Words: Kerala, Pannyan Raveendran, CPI, CPI(M),

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.