Violence | 'കുഞ്ഞിമംഗലത്ത് പൊലീസിനെ ആക്രമിച്ചു'; സിപിഎം പ്രവർത്തകർക്കെതിരെ കേസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
എസ്ഐയെ അടിച്ചുവീഴ്ത്തുകയും താഴെ വീണപ്പോൾ തള്ളവിരല്‍ പിടിച്ചുവലിച്ച് പരിക്കേല്‍പ്പിക്കുകയും യൂണിഫോമില്‍ പിടിച്ച് വലിക്കുയും ചെയ്തുവെന്നാണ് കുറ്റപത്രം
പയ്യന്നൂർ: (KVARTHA) പാർട്ടി ഗ്രാമമായ കുഞ്ഞിമംഗലത്ത് കൃത്യനിർവഹണത്തിനിടെ എസ്ഐയെ മർദിച്ചെന്ന പരാതിയിൽ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എട്ടു പേർക്കെതിരെയാണ് കേസെടുത്തത്. സംഘർഷാവസ്ഥയറിഞ്ഞെത്തിയ സി.പി.എമ്മുകാര്‍ സംഘം ചേര്‍ന്ന് പൊലീസിനെ ആക്രമിച്ചുവെന്നാണ് പരാതി. എസ്ഐ ഉള്‍പ്പെടെ രണ്ട് പൊലീസുകാർക്കാണ് പരിക്കേറ്റത്.
പയ്യന്നൂര്‍ എസ്ഐ സി സനിത്ത് (30), റൂറല്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് സി.പി.ഒ കെ ലിവിന്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിലെ തീയ്യക്ഷേമസഭയുടെ ഓഫീസിന് മുന്‍വശം മല്ലിയോട്ട് തീയക്ഷേമസഭയുടെയും ക്ഷേത്രസംരക്ഷണ സമിതിയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധയോഗം ചേരുന്നറിഞ്ഞാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്.
പ്രതിഷേധയോഗം കഴിഞ്ഞ് തീയ്യക്ഷേമ പ്രവര്‍ത്തകര്‍ മടങ്ങവെ 6.20ന് പ്രവര്‍ത്തകനായ ഒരാളെ സി.പി.എമ്മുകാര്‍ ആക്രമിച്ചുവെന്നാണ് പരാതി. ഇത് തടയാനെത്തിയ പൊലീസിന് നേരെയും പ്രവര്‍ത്തകര്‍
അക്രമം നടത്തിയെന്നും പരാതിയിൽ പറയുന്നു. എസ്ഐ സനിത്തിനെ അടിച്ചുവീഴ്ത്തുകയും താഴെ വീണപ്പോൾ തള്ളവിരല്‍ പിടിച്ചുവലിച്ച് പരിക്കേല്‍പ്പിക്കുകയും യൂണിഫോമില്‍ പിടിച്ച് വലിക്കുയും ചെയ്തുവെന്നാണ് കുറ്റപത്രം. ഇത് തടയാനെത്തിയപ്പോഴാണ് ലിവിന് പരിക്കേറ്റത്. സി.പി.എം ആഭ്യന്തര വകുപ്പ് ഭരിക്കുന്ന വേളയിൽ പൊലീസിന് നേരെ അക്രമം നടന്നത് ഏറെ വിവാദമായിട്ടുണ്ട്.
#CPIM #Kerala #PoliceAttack #Protest #India #Arrest
