ടിപി വധത്തില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്ക് പങ്കെന്ന്‌ അന്വേഷണ സംഘം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടിപി വധത്തില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്ക് പങ്കെന്ന്‌ അന്വേഷണ സംഘം
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിലെ ഉയര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന്‌ അന്വേഷണ സംഘം. ഉന്നതരെ തിരിച്ചറിയാന്‍ പി. മോഹനന്റെ മൊഴി നിര്‍ണായകമാണ്.

പി മോഹനനെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ്‌ അന്വേഷണ സംഘം ഇത് വ്യക്തമാക്കിയത്. അന്വേഷണ സംഘത്തിന്റെ ആവശ്യത്തെതുടര്‍ന്ന്‌ പി മോഹനനെ അഞ്ച് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. 

അതേസമയം, ടി.പി വധക്കേസില്‍ മുഖ്യപ്രതികളെ ഒളിപ്പിക്കാന്‍ സഹായിച്ച കുറ്റത്തിന് കണ്ണൂരിലെ രണ്ടു പ്രധാന സി.പി.എം. നേതാക്കളെക്കൂടി ഇന്നു പ്രതിചേര്‍ത്തു. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍, പാനൂര്‍ ഏരിയാ സെക്രട്ടറി കെ.കെ.പവിത്രന്‍ എന്നിവരെയാണ് പ്രതിചേര്‍ത്തത്.

English Summery
CPM leaders included in TP murder:
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia