CPM | സ്വപ്ന സുരേഷിനെതിരെയുളള സിപിഎം നേതാവിന്റെ പരാതി: പ്രത്യേക അന്വേഷണ സംഘവുമായി പൊലീസ്

 


കണ്ണൂര്‍: (www.kvartha.com) സ്വപ്ന സുരേഷിനും വിജേഷ് പിളളയ്ക്കുമെതിരെ തളിപ്പറമ്പിലുള്ള കേസില്‍ പരാതിക്കാരനായ കെ സന്തോഷിന്റെ വിശദമായ മൊഴി രേഖപ്പെടുത്താനൊരുങ്ങി തളിപ്പറമ്പ് പൊലീസ്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയുള്ള ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ 30 കോടി വാഗ്ദാനം ചെയ്ത് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്റെ ദൂതന്‍ എന്ന രീതിയില്‍ വിജേഷ് പിള്ള തന്നെ സമീപിച്ചു എന്നാണ് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണം.

എം വി ഗോവിന്ദനെതിരെ സ്വപ്ന സുരേഷ് ഫെയ്‌സ്ബുക് ലൈവിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്നായിരുന്നു പരാതി. തുടര്‍ന്ന് കലാപമുണ്ടാക്കല്‍, ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് തളിപ്പറമ്പ് പൊലീസ് സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുത്തിരുന്നത്. 

CPM | സ്വപ്ന സുരേഷിനെതിരെയുളള സിപിഎം നേതാവിന്റെ പരാതി: പ്രത്യേക അന്വേഷണ സംഘവുമായി പൊലീസ്

മൊഴി നല്‍കാന്‍ സന്തോഷിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവര്‍ക്കെതിരായ സിപിഎം പരാതിയില്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുക. കണ്ണൂര്‍ എസ്പി ഹേമലതയുടെ നേതൃത്വത്തിലാണ് അന്വേഷിക്കുക കണ്ണൂര്‍ സിറ്റി, റൂറല്‍ ഡിവൈഎസ്പിമാരും അന്വേഷണ സംഘത്തിലുണ്ട്. സിപിഎം തളിപറമ്പ് ഏരിയാ സെക്രടറി കെ സന്തോഷ് നല്‍കിയ പരാതിയില്‍ ഗൂഢാലോചന, കലാപമുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

Keywords:  Kannur, News, Kerala, CPM, Police, Politics, CPM leader's complaint against Swapna Suresh: Police formed a special investigation team.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia