കൊവിഡ് കെയര്‍ സെന്ററുകളാക്കാന്‍ കണ്ണൂരില്‍ സിപിഎം സ്ഥാപനങ്ങള്‍ വിട്ടുകൊടുത്തു
May 12, 2020, 10:53 IST
കണ്ണൂര്‍: (www.kvartha.com 12.05.2020) പ്രവാസി മലയാളികള്‍ക്ക് കൊ വിഡ് കെയര്‍ സെന്ററുകളാക്കി മാറ്റാന്‍ സിപിഎം ഓഫിസുകളും സ്ഥാപനങ്ങണ്ടും ശുചീകരിച്ചതിനു ശേഷം വിട്ടുകൊടുത്തു. ആദ്യഘട്ടമെന്ന നിലയില്‍ മയ്യില്‍ ഏരിയാ കമ്മിറ്റിക്കു കിഴിലെ മുഴുവന്‍ സ്ഥാപനങ്ങളുമാണ് വിട്ടുകൊടുത്തത്. മയ്യില്‍ ഏരിയാ കമ്മിറ്റി ഓഫീസ്, കണ്ടക്കൈ, കയരളം, കുറ്യാട്ടൂര്‍ നോര്‍ത്ത്, കുറ്റിയാട്ടൂര്‍ സൗത്ത്, കൊളച്ചേരി, കണ്ണാടിപ്പറമ്പ് എന്നീ ആറ് ലോക്കല്‍ കമ്മിറ്റി ഓഫിസുകളും നാറാത്ത് ബ്രാഞ്ച് ഓഫീസും വിട്ടുകൊടുക്കും. ഇതു കൂടാതെ മാണിയൂര്‍, കണ്ടക്കൈ, മയ്യില്‍, കയരളം, ചെറുപഴശി, കൊളച്ചേരി എന്നിവടങ്ങളിലെ പാര്‍ട്ടി നിയന്ത്രിത ക്ലബുകളും 20 വീടുകളും വിട്ടുകൊടുക്കുമെന്ന് ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ അറിയിച്ചു.
ഇതിനു പുറമേ മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ സിപിഐ എം ഘടകങ്ങള്‍ 2,51,59,373 രൂപ സമാഹരിച്ച് നല്‍കിയിട്ടുണ്ട്. വിവിധ ഘടകങ്ങളില്‍ അംഗങ്ങളായ പാര്‍ടി മെമ്പര്‍മാരും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മറ്റും നല്‍കിയ തുകയാണിത്.സിപിഎം ജില്ലാകമ്മിറ്റിയംഗങ്ങള്‍ നേരത്തെ 11,77,050 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. സഹകരണ മേഖലയിലെ സ്ഥാപനങ്ങളും ജീവനക്കാരും നല്‍കിയ തുകയും ഇതിനു പുറമെയുണ്ട്.
Keywords: Kannur, News, Kerala, CPM, Office, Covid Care Centers, Party office, Club, Relief fund, CPM Institutions for Covid Care Centers

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.