കണ്ണൂര്‍ സര്‍വ്വകക്ഷിയോഗത്തില്‍ നിന്നും സിപിഎം വിട്ടുനില്‍ക്കും
Aug 4, 2012, 13:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ നിന്നും സിപിഎം വിട്ടുനില്‍ക്കും. പോലീസ് നടപടികള്‍ ഏകപക്ഷീയമാണെന്നാരോപിച്ചാണ് തീരുമാനം. ജില്ലാകളക്ടറുടെ നേതൃത്വത്തിലാണ് സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി അക്രമസംഭവങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്.
ഇതിനിടെ വെള്ളിയാഴ്ചയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആലപ്പുഴയില്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാലിന്റെയും തിരുവനന്തപുരത്തു ജില്ലാ പഞ്ചായത്തു പ്രസിഡന്റ് രമണി പി. നായരുടെയും വീടുകള്‍ ആക്രമിക്കപ്പെട്ടു. രമണി പി. നായരുടെ ഔദ്യോഗിക വാഹനം അഗ്നിക്കിരയാക്കി. രണ്ടിടത്തും ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണു സംഭവം. പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെയും പോലീസിനു നേരെയുമുള്ള ആക്രമണങ്ങള്‍ ഇന്നലെയും തുടര്‍ന്നു. സാധാരണ പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു. വിവിധ കേസുകളിലായി ഒട്ടേറെ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുമുണ്ട്.

കാസര്‍കോട് ഉദുമ കീക്കാനത്തു ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് മനോജിന്റെ മരണത്തെ തുടര്‍ന്നു ജില്ലയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും പാലക്കുന്നിലും അക്രമമുണ്ടായി. കാഞ്ഞങ്ങാട്ടെ മുസ്ലിം ലീഗ് നിയോജക മണ്ഡലം ഓഫിസ് തകര്‍ത്തു. അരയിയിലെ മുസ്ലിം ലീഗ് ഓഫിസിനു തീവച്ചു. തൃക്കരിപ്പൂരില്‍ വടക്കുമ്പാട് ഖിദ്മത്തുല്‍ ഇസ്ലാം ജമാഅത്ത് പള്ളിക്കു നേരെ ആക്രമണമുണ്ടായി. പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. പാലക്കുന്നിലും നുള്ളിപ്പാടിയിലും പോലീസ് വാഹനങ്ങള്‍ക്കു നേരെയുണ്ടായ കല്ലേറില്‍ രണ്ടു പോലീസുകാര്‍ക്കു പരുക്കേറ്റു.
മലപ്പുറം വണ്ടൂരില്‍ കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ സംഘര്‍ഷമുണ്ടായി. അക്രമികളുടെ കല്ലേറില്‍ എടവണ്ണ പോലീസ് സ്റ്റേഷനിലെ സിപിഒ വി. വ്യതീഷിന്റെ മുഖത്തു സാരമായി പരുക്കേറ്റു. പുലാമന്തോളില്‍ കഴിഞ്ഞദിവസം ടോള്‍ ബൂത്ത് തീയിട്ടതുമായി ബന്ധപ്പെട്ടു സിപിഎം ഏരിയ കമ്മിറ്റി അംഗം ഉള്‍പ്പെടെ ഒന്‍പതുപേരെ അറസ്റ്റ് ചെയ്തു. അക്രമത്തിനിടെ ബൂത്തില്‍ നിന്ന് അരലക്ഷം രൂപ നഷ്ടപ്പെട്ടതായി കരാറുകാരന് പരാതി നല്കി.
കൊല്ലം അഞ്ചാലുംമൂട്ടില്‍ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞതു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കൊടിയും കൊടിമരങ്ങളും പ്രചാരണ ബോര്‍ഡുകളും പരസ്പരം നശിപ്പിച്ചു.
കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ഓഫിസും ആക്രമിക്കപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ സിപിഎം നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ ഒന്നാം നിലയിലെ മുഴുവന്‍ ജനല്‍ ഗാസുകളും വാതിലുകളും പുറത്തു നിര്‍ത്തിയിട്ട 11 വാഹനങ്ങളും തല്ലിത്തകര്‍ത്തു. ആശുപത്രിക്കു തന്നെ പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ആലക്കോട്, പഴയങ്ങാടിയിലും പോലീസ് ജീപ്പുകള്‍ക്കു നേരെ ആക്രമണമുണ്ടായി. പയ്യന്നൂര്‍ രാമന്തളി, വെള്ളച്ചാല്‍, ഇരിവേരി, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ വീടുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, പാര്‍ട്ടി ഓഫിസുകള്‍ എന്നിവയ്ക്കു നേരെ ആക്രമണമുണ്ടായി. സിപിഎം തൃക്കരിപ്പൂര്‍ കൊയങ്കര ബ്രാഞ്ച് കമ്മിറ്റി ഓഫിസ് തകര്‍ക്കപ്പെട്ടു. ബിജെപി, സിപിഎം, കോണ്‍ഗ്രസ് കൊടിമരങ്ങളും നശിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചെറിയ അക്രമസംഭവങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

English Summery
CPM doesn't attend all party meet in Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.