War of words | പാർടി കോണ്‍ഗ്രസ് പൊതുസമ്മേളനം നടത്തിയ സ്റ്റേഡിയത്തിലെ മാലിന്യം നീക്കാത്തതിന് പിഴയീടാക്കി; കണ്ണൂരില്‍ സിപിഎം-കോണ്‍ഗ്രസ് പോര് മൂക്കുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ നടന്ന സിപിഎം പതിനാലാം പാർടി കോണ്‍ഗ്രസിന്റെ സമാപന പൊതുസമ്മേളനത്തിനായി വേദിയൊരുക്കിയ ജവഹര്‍ സ്റ്റേഡിയത്തിലെ മാലിന്യം നീക്കാത്തതിന് സിപിഎമിന് പിഴ ചുമത്തിയ കോണ്‍ഗ്രസ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷന്റെനടപടി രാഷ്ട്രീയ പോരാട്ടത്തിലേക്ക് വഴിതുറക്കുന്നു.

War of words | പാർടി കോണ്‍ഗ്രസ് പൊതുസമ്മേളനം നടത്തിയ സ്റ്റേഡിയത്തിലെ മാലിന്യം നീക്കാത്തതിന് പിഴയീടാക്കി; കണ്ണൂരില്‍ സിപിഎം-കോണ്‍ഗ്രസ് പോര് മൂക്കുന്നു

 കോര്‍പറേഷന്‍ നടപടിക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എംവി ജയരാജനും പ്രതിരോധിക്കാന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയറും രംഗത്തുവന്നതോടെയാണ് വിഷയത്തിന് ചൂടുപിടിച്ചത്. സ്റ്റേഡിയം മാലിന്യകൂമ്പാരമാക്കിയതിന്റെ ഉത്തരവാദിത്തം കോര്‍പറേഷനാണെന്ന ആരോപണമാണ് എംവി ജയരാജന്‍ ഉന്നയിക്കുന്നത്. തങ്ങളില്‍ നിന്നും പിഴ ചുമത്തിയ പണം കൊണ്ടെങ്കിലും ഇനി സ്റ്റേഡിയം നന്നാക്കണമൈന്നും ജയരാജന്‍ മേയറെ ഉപദേശിച്ചു.
Aster mims 04/11/2022

War of words | പാർടി കോണ്‍ഗ്രസ് പൊതുസമ്മേളനം നടത്തിയ സ്റ്റേഡിയത്തിലെ മാലിന്യം നീക്കാത്തതിന് പിഴയീടാക്കി; കണ്ണൂരില്‍ സിപിഎം-കോണ്‍ഗ്രസ് പോര് മൂക്കുന്നു

 പാർടി കോണ്‍ഗ്രസിന്റെ ഭാഗമായി സിപിഎമാണ് സ്റ്റേഡിയം വ്യത്തിയാക്കിയെടുത്തതെന്നും ജയരാജന്‍ പറഞ്ഞു. ഇതിന്റെ പണിക്കൂലി തിരികെ തരുമെങ്കില്‍ ഓവുചാലുകള്‍ വൃത്തിയാക്കിയതും കാടുവെട്ടുതെളിച്ചതിന്റെയും സ്റ്റേഡിയത്തിന്റെ ഇരിപ്പിടങ്ങള്‍ വൈറ്റ് വാഷ് ചെയ്തിന്റെയും ബിലുകൾ കോര്‍പറേഷന്‍ ഓഫീസിലേക്ക് കൊടുത്തുവിടാമെന്ന് ജയരാജന്‍ പറഞ്ഞു.

പാർടി കോണ്‍ഗ്രസിനായി സ്റ്റേഡിയം ഏറ്റെടുത്തപ്പോള്‍ ആദ്യം ചെയ്തത് അവിടെയുളള പാമ്പുകളെ കൊല്ലലാണ്. ഈ സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം കണ്ണൂര്‍ കോര്‍പറേഷന്‍ തന്നെയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍കാരിന്റെ കാലത്ത് റ്റേഡിയം പുനര്‍നവീകരണത്തിനായി 11 കോടി അനുവദിച്ചിരുന്നുവെങ്കിലും അതിനു കോണ്‍ഗ്രസ് തുരങ്കം വയ്ക്കുകയായിരുന്നുവെന്നും എംവി ജയരാജന്‍ ആരോപിച്ചു.

സിപിഎം പാർടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിന് ഉപയോഗിച്ച ജവഹര്‍ സ്റ്റേഡിയം മലിനമാക്കിയതിനാണ് കോര്‍പറേഷന്‍ പിഴയീടാക്കാന്‍ തീരുമാനിച്ചത്. 47,000 രൂപ പിഴയിടാനായിരുന്നു ആദ്യ തീരുമാനം. സ്റ്റേഡിയം ഉപയോഗിക്കുന്നതിന് വേണ്ടി ഡെപോസിറ്റായി നല്‍കിയ 25,000 രൂപ തിരിച്ച് നല്‍കേണ്ടതില്ലെന്നും കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു പിഴയീടാക്കാനുള്ള കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം. ഇതിന് പിന്നില്‍ രാഷ്ട്രീയ തീരുമാനമെന്ന സിപിഎം വിമര്‍ശനം ബാലിശമെന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ വിമര്‍ശനത്തിന് മേയര്‍ ടിഒ മോഹനന്‍ മറുപടി നല്‍കിയത്.

Keywords:  Kannur, News, Kerala, CPM, Politics, CPM, Congress, CPM-Congress war of words in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script