വിശാഖപട്ടണത്ത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കും മുമ്പ് സി.പി.എം നെട്ടോട്ടമോടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 14.08.2014) പാര്‍ട്ടി കോണ്‍ഗ്രസ് നടത്താന്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം തെരഞ്ഞെടുക്കുന്നതിനു മുമ്പ് സി.പി.എം നേതൃത്വം നെട്ടോട്ടമോടി. പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനുള്ള ചുമതല ഏറ്റെടുക്കാന്‍ സംസ്ഥാന ഘടകങ്ങളൊന്നും തയ്യാറാകാതിരുന്നതിനേത്തുടര്‍ന്നായിരുന്നു ഇത്.

ഒടുവില്‍ ആന്ധ്രാപ്രദേശ് സംസ്ഥാന കമ്മിറ്റിയുടെ ചുമലില്‍ കെട്ടിവയ്ക്കുകയായിരുന്നു ചുമതല. അങ്ങനെ വിശാഖപട്ടണം വേദിയാവുകയും ചെയ്തു. പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുന്നതിനു വേണ്ടിവരുന്ന വലിയ തുക സമാഹരിക്കാനുള്ള ബുദ്ധിമുട്ടാണ് സംസ്ഥാന ഘടകങ്ങളെ പിന്നോട്ടടിക്കുന്ന പ്രധാന കാരണം. മൂന്നു പതിറ്റാണ്ട് പാര്‍ട്ടി അധികാരത്തിലിരുന്ന പശ്ചിമ ബംഗാളിലുള്‍പെടെ തകര്‍ച്ച നേരിടുകയാണ് സി.പി.എം. അതുകൊണ്ട് പണം പിരിക്കാന്‍ എളുപ്പമല്ല.

പാര്‍ട്ടി കോണ്‍ഗ്രസ് നടത്തണം എന്ന് ആവശ്യപ്പെട്ട് ബംഗാള്‍, തമിഴ്‌നാട്, പഞ്ചാബ് എന്നീ സംസ്ഥാന ഘടകങ്ങളെയാണു കേന്ദ്ര നേതൃത്വം പ്രധാനമായും ആദ്യം സമീപിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് എന്നു പോയിട്ട് പാര്‍ട്ടി എന്നുപോലും പറയാന്‍ വയ്യാത്ത സാഹചര്യമാണ് തങ്ങള്‍ നേരിടുന്നതെന്ന് ബംഗാള്‍ ഘടകം അറിയിച്ചുവെന്നാണു വിവരം.

തൊട്ടുപിന്നാലെ തമിഴ്‌നാട്, പഞ്ചാബ് കമ്മിറ്റികളും പിന്മാറി. അതോടെ, 2015 ആദ്യം നടക്കേണ്ട പാര്‍ട്ടി കോണ്‍ഗ്രസ് വൈകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ടായി. ബ്രാഞ്ച് തലം മുതല്‍ സംസ്ഥാന സമ്മേളനങ്ങള്‍ വരെ അതിനു മുന്നോടിയായി നടക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളിലെ അത്തരം സമ്മേളനങ്ങള്‍ക്ക് തീയ്യതി നിശ്ചയിക്കണമെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീയ്യതിയും സ്ഥലവും തീരുമാനിക്കണം. സ്ഥലത്തിന്റെ കാര്യം അനിശ്ചിതമായിരിക്കേ തീയ്യതി നിശ്ചയിക്കാനാകാതെ നേതൃത്വം അസ്വസ്ഥമാവുകയും ചെയ്തു. അതിനിടയിലാണ് രക്ഷകരായ ആന്ധ്രാ ഘടകം എത്തിയത്.

അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് ഒരു കാലത്ത് മികച്ച സ്വാധീനം ഉണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ പ്രമുഖ സ്ഥാനത്തായിരുന്നു ആന്ധ്രാപ്രദേശ്. പിന്നീട് സംഘടന അവിടെ ദുര്‍ബലമാവുകയും ആ സ്ഥാനത്ത് തെലുങ്കുദേശം പാര്‍ട്ടി പോലുള്ള പ്രാദേശിക പാര്‍ട്ടികള്‍ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു. ഈ പാര്‍ട്ടി കോണ്‍ഗ്രസ് ഉണ്ടാക്കുന്ന തരംഗം ഉപയോഗിച്ച് ആന്ധ്രയില്‍ വീണ്ടും പാര്‍ട്ടിയെ ശക്തമാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലും സി.പി.എം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്കുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

വിശാഖപട്ടണത്ത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കും മുമ്പ് സി.പി.എം നെട്ടോട്ടമോടി

Keywords : CPM, Thiruvananthapuram, Kerala, Tamil Nadu, Andrapradesh, Panjab, Committee, Party congress.  
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia