നായ­നാ­ര്‍ വ­ധ­ശ്രമം; കേ­സില്‍ പ്രതി­കള്‍­ക്ക് വേണ്ടി ഹാ­ജ­രായത് സി.പി.എം. അഭി­ഭാ­ഷകന്‍

 


 നായ­നാ­ര്‍ വ­ധ­ശ്രമം; കേ­സില്‍ പ്രതി­കള്‍­ക്ക് വേണ്ടി ഹാ­ജ­രായത് സി.പി.എം. അഭി­ഭാ­ഷകന്‍
ത­ല­ശ്ശേരി: മുന്‍ മുഖ്യയ­മ­ന്ത്രി­യും സി­പി­എം പൊ­ളി­റ്റ്­ബ്യൂ­റോ അം­ഗ­വു­മാ­യി­രു­ന്ന ഇ.കെ. നാ­യ­നാ­രെ കൊ­ല­പ്പെ­ടു­ത്താന്‍ ഗൂഢാ­ലോ­ചന നട­ത്തി­യെന്ന കേ­സി­ലെ പ്ര­തി­കള്‍­ക്ക് വേ­ണ്ടി വ­ക്കാ­ല­ത്ത് ഏ­റ്റെ­ടുത്ത് ന­ട­ത്തി­യ­ത് സി­.പി.­എം. നി­യ­ന്ത്ര­ണ­ത്തി­ലു­ള്ള ലോ­യേ­ഴ്‌­സ് യൂ­ണി­യന്‍ ക­ണ്ണൂര്‍ ജി­ല്ലാ സെ­ക്ര­ട്ട­റി­യാ­യ അ­ഭി­ഭാ­ഷ­ക­നെ­ന്ന് ആ­ക്ഷേ­പം.­

സി.­പി.­എം. നേ­താ­ക്ക­ളു­ടെ സ­ന്ത­ത­സ­ഹ­ചാ­രി­യും നി­യ­മോ­പ­ദേ­ഷ്­ടാ­വു­മാ­യി അ­റി­യ­പ്പെ­ടു­ന്ന ­അഡ്വ. ബി.പി. ശ­ശീ­ന്ദ്ര­നാ­ണ് കേ­സി­ലെ അ­ഞ്ചും ആ­റും പ്ര­തി­കള്‍­ക്ക് വേ­ണ്ടി ത­ല­ശേ­രി അ­തി­വേ­ഗ കോ­ട­തി മു­ന്നില്‍ ഹാ­ജ­രാ­യ­ത്. ത­ളി­പ്പ­റ­മ്പ് അ­രി­യി­ലെ എം­.എസ്.എഫ്. പ്ര­വര്‍­ത്ത­കന്‍ ഷു­ക്കൂ­റി­നെ വ­ധി­ച്ച കേ­സില്‍ സി­.പി.­എം. ക­ണ്ണൂര്‍ ജി­ല്ലാ സെ­ക്ര­ട്ട­റി പി. ജ­യ­രാ­ജ­നും ടി.വി. രാ­ജേ­ഷ് എം­.എല്‍.­എ­ക്കും വേ­ണ്ടി കോ­ട­തി­യില്‍ ഹാ­ജ­രാ­യ അഡ്വ. ബി.പി. ശ­ശീ­ന്ദ്രന്‍ ഇ.കെ. നാ­യ­നാ­രെ പോ­ലെ ജ­ന­സ­മ്മ­ത­നാ­യ ഒ­രു നേ­താ­വി­നെ കണ്ണൂ­രില്‍ വെച്ച് വ­ധി­ക്കാന്‍ ഗൂഢാ­ലോ­ചന നട­ത്തിയ തടി­യന്റ­വിടെ നസീര്‍ ഉള്‍പ്പെ­ടെ­യുള്ള തീവ്ര­വാ­ദി­കള്‍ ഉള്‍പ്പെ­ടെ­യു­ള്ള­വര്‍ പ്രതി­യായ കേസില്‍ രണ്ട് പ്രതി­കള്‍ക്ക് വേ­ണ്ടി കോ­ട­തി­യില്‍ വാ­ദി­ക്കാ­നെ­ത്തി­യ­ത് പാര്‍­ട്ടി കേ­ന്ദ്ര­ങ്ങ­ളില്‍ ചര്‍­ച്ച­യാ­യി­ട്ടു­ണ്ട്.

കേ­സി­ലെ അ­ഞ്ചും ആ­റും പ്ര­തി­ക­ളാ­യ പെ­രു­മ്പാ­വൂര്‍ സ്വ­ദേ­ശി­ക­ളാ­യ ഇ­സ്­മാ­യില്‍ എ­ന്ന ബോം­ബ് ഇ­സ്­മാ­യില്‍, താ­ജു­ദ്ദീന്‍ എ­ന്നി­വര്‍­ക്ക് വേ­ണ്ടി­യാ­ണ് ബി.പി. ശ­ശീ­ന്ദ്രന്‍ ക­ഴി­ഞ്ഞ ദി­വ­സം കോ­ട­തി­യില്‍ ഹാ­ജ­രാ­യ­ത്. ത­ടി­യന്റ­വി­ടെ ന­സീര്‍ ഉള്‍­പ്പെ­ടെ കേ­സി­ലെ മ­റ്റ് പ്ര­തി­കള്‍­ക്ക് വേ­ണ്ടി എന്‍.­ഡി.­എ­ഫി­ന്റെ കേ­സു­കള്‍ കൈ­കാ­ര്യം ചെ­യ്യു­ന്ന ത­ല­ശേ­രി ബാ­റി­ലെ ത­ന്നെ അഡ്വ.പി.സി. നൗ­ഷാ­ദു­മാ­ണ് ഹാ­ജ­രാ­യ­ത്.­

ഫ­സല്‍ വ­ധം ഉള്‍­പ്പെ­ടെ­യു­ള്ള കേ­സു­ക­ളി­ലും എന്‍­.ഡി.­എ­ഫി­ന് വേ­ണ്ടി വാ­ദി­ക്കു­ന്ന­ത് അഡ്വ.­ ­നൗ­ഷാ­ദാ­ണ്. നാ­യ­നാര്‍ വ­ധ­ശ്ര­മ­ ഗൂഢാ­ലോ­ച­ന കേസിലെ പ്ര­തി­ക­ളെ നി­യ­മ­ത്തി­ന് മു­ന്നി­ലെ­ത്തി­ക്കാന്‍ പെ­ടാ­പാ­ട് പെ­ട്ട സി­.പി­.എം. നേ­തൃ­ത്വം പ്ര­തി­കള്‍­ക്ക് വേ­ണ്ടി പാര്‍­ട്ടി വ­ക്കീല്‍ ത­ന്നെ വ­ക്കാ­ല­ത്തു­മാ­യി രം­ഗ­ത്തു­വ­ന്ന­തോ­ടെ വെ­ട്ടി­ലാ­യ സ്ഥി­തി­യി­ലാ­ണ്. ഏ­ത് പ്ര­തി­ക്ക് വേ­ണ്ടി നി­യ­മ­സ­ഹാ­യം ചെ­യ്യു­ന്ന­തി­ന് അ­ഭി­ഭാ­ഷ­കര്‍­ക്ക് നി­യ­മ­പ­ര­മാ­യും സാ­ങ്കേ­തി­ക­പ­ര­മാ­യും യാ­തൊ­രു ത­ട­സ­വു­മി­ല്ലെ­ങ്കി­ലും ജ­ന­നാ­യ­ക­നാ­യി­രു­ന്ന ഇ.കെ. നാ­യ­നാ­രെ കൊ­ല്ലാന്‍ ശ്ര­മി­ച്ച­വ­രെ സ­ഹാ­യി­ക്കാന്‍ പാര്‍­ട്ടി സ­ഹ­യാ­ത്രി­ക­നാ­യ അ­ഭി­ഭാ­ഷ­കന്‍ മു­ന്നി­ട്ടി­റ­ങ്ങി­യ­ത് ശ­രി­യാ­യി­ല്ലെ­ന്ന അ­ഭി­പ്രാ­യ­ത്തി­ലാ­ണ് പാര്‍­ട്ടി വൃ­ത്ത­ങ്ങള്‍ മുന്‍­തൂ­ക്കം നല്‍­കു­ന്ന­ത്.

ഇ.കെ. നാ­യ­നാ­രെ വ­ധി­ക്കാന്‍ ഗൂഢാ­ലോ­ചന ന­ട­ത്തിയ കേ­സ് ര­ജി­സ്റ്റര്‍ ചെ­യ്­തി­ട്ട് നാ­ളു­കള്‍ ഏ­റെ പി­ന്നി­ട്ടി­ട്ടും ന­ട­പ­ടി ക്ര­മ­ങ്ങള്‍ ആ­രം­ഭി­ക്കാ­ത്ത­തി­നെ തു­ടര്‍­ന്ന് അ­ന്ന­ത്തെ പ്ര­തി­പ­ക്ഷ നേ­താ­വാ­യി­രു­ന്ന ഉ­മ്മന്‍­ചാ­ണ്ടി നി­യ­മ­സ­ഭ­യില്‍ പ­രാ­മര്‍­ശം ന­ട­ത്തു­ക­യും പ്ര­മു­ഖ പ­ത്ര­ങ്ങ­ളില്‍ ലേ­ഖ­ന­മെ­ഴു­തു­ക­യും ചെ­യ്­തി­രു­ന്നു. പു­ന­ര­ന്വേ­ഷ­ണ­മാ­വ­ശ്യ­പ്പെ­ട്ട് ഇ­പ്പോ­ഴ­ത്തെ പ്രോ­സി­ക്യൂ­ഷന്‍ ജ­ന­റല്‍ ­അഡ്വ. ടി.എ. ആ­സി­ഫ­ലി കോ­ട­തി­യില്‍ ഹ­ര­ജി നല്‍­കി­യെ­ങ്കി­ലും അ­നു­മ­തി നല്‍­കി­യി­രു­ന്നി­ല്ല. 1999 ല്‍ ക­ണ്ണൂര്‍ ടൗണ്‍ പോ­ലീ­സ് ര­ജി­സ്റ്റര്‍ ചെ­യ്­ത കേ­സ് ക­ഴി­ഞ്ഞ ദി­വ­സ­മാ­ണ് ത­ല­ശേ­രി കോ­ട­തി­യില്‍ പ­രി­ഗ­ണ­ന­ക്ക് വ­ന്ന­ത്. കേ­സ് 21 ലേ­ക്ക് മാ­റ്റി­വെ­ച്ചു.

സം­സ്ഥാ­ന നേ­തൃ­ത്വ­ത്തി­ന്റെ­യും ക­ണ്ണൂര്‍ ജി­ല്ലാ നേ­തൃ­ത്വ­ത്തി­ന്റെ­യും അ­നു­വാ­ദ­മി­ല്ലാ­തെ സി­.പി.­എം. നി­യ­ന്ത്ര­ണ­ത്തി­ലു­ള്ള ലോ­യേ­ഴ്‌­സ് യൂ­ണി­യന്‍ ജി­ല്ലാ സെ­ക്ര­ട്ട­റി ബി.പി. ശ­ശീ­ന്ദ്ര­നെ പോ­ലെ­യു­ള്ള ഒ­രു അ­ഭി­ഭാ­ഷ­കന്‍ ഇ കെ നാ­യ­നാര്‍ വ­ധ­ശ്ര­മ കേ­സില്‍ വ­ക്കാ­ല­ത്ത് ഏ­റ്റെ­ടു­ക്കി­ല്ലെ­ന്ന അ­ഭി­പ്രാ­യ­മാ­ണ് പാര്‍­ട്ടി കേ­ന്ദ്ര­ങ്ങ­ളില്‍ നി­ന്ന് ഉ­യ­രു­ന്ന­ത്.

Keywords : Murder Attempt, Case, Police, Court, Thalassery, CPM, Leader, E.K. Nayanar, B.P. Shasheendran, Oommanchandi, N.D.F, Fasal, P. Jayarajan, T.V. Rajesh, Thaliparamba, Kerala, Kerala Vartha, Malayalam News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia