കണ്ണൂര്‍: സിപിഎം- സിപിഐ വാദപ്രതിവാദങ്ങള്‍ക്കും ചൂടന്‍ വാഗ്വാദങ്ങള്‍ക്കും തല്‍ക്കാലം വിട. പ്രശ്നത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടതിനെത്തുടര്‍ന്ന് ഒത്തുതീര്‍പ്പിലെത്താന്‍ ഇരു വിഭാഗവും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂര്‍ സിപിഐ നേതാക്കള്‍ കണ്ണൂര്‍ ജയില്‍ സന്ദര്‍ശിക്കും.
Key Words: Kerala, CPI, CPI, Kannur, P Jayarajan,
ഷുക്കൂര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാക്കളായ പി ജയരാജന്‍, ടിവി രാജേഷ് എന്നിവരുമായി നേതാക്കള്‍ ചര്‍ച്ച നടത്തും. സിപിഐ ജില്ലാ സെക്രട്ടറിയുടെ സി.രവീന്ദ്രന്റെ നേതൃത്തിലുള്ള സംഘമാണ് ജയില്‍ സന്ദര്‍ശിക്കുന്നത്.
ജയരാജിന്റെ അറസ്റ്റിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭ പരിപാടികളില്‍ നിന്നും സിപിഐ ഒഴിഞ്ഞുനിന്നതായി സിപിഎം നേതൃത്വം വിമര്‍ശനമുന്നയിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.