കേരളത്തിലെ മൂന്നാമത്തെ പ്രായമായ കോവിഡ് രോഗിക്ക് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജില്‍ നിന്നും രോഗമുക്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പരിയാരം: (www.kvartha.com 20.04.2020) 81 വയസ്സ് പ്രായമുള്ള കോവിഡ് രോഗമുക്തി നേടിയ കാസര്‍കോടുകാരിക്ക് ഇത് പുനര്‍ജന്മത്തിന്റെ സുകൃതം. മാര്‍ച്ച് 30ന് രാത്രി ഒമ്പത് മണിയോടെ ആണ് കാഞ്ഞങ്ങാട് നിന്നും പ്രസ്തുത രോഗിയെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രത്യേകം സജ്ജീകരണങ്ങളോട് കൂടിയ ഐസൊലേഷന്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചത്. രോഗിയെ അഡ്മിറ്റ് ചെയ്യുമ്പോള്‍ വാര്‍ധക്യ സഹജമായ പ്രയാസങ്ങള്‍ക്കു പുറമെ മൂത്രത്തില്‍ പഴുപ്പ്, ശ്വാസതടസ്സം, അമിതവണ്ണം എന്നിങ്ങനെയുള്ള വിഷമതകളും കൂടി ഉണ്ടായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ മൂലം അര്‍ധ ബോധാവസ്ഥയില്‍ ആയിരുന്നു രോഗി.

കേരളത്തിലെ മൂന്നാമത്തെ പ്രായമായ കോവിഡ് രോഗിക്ക് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജില്‍ നിന്നും രോഗമുക്തി


മൂന്നാഴ്ചത്തെ നിതാന്ത പരിശ്രമവും പരിചരണവും രോഗിക്ക് രോഗമുക്തിയിലേക്കുള്ള വഴി തുറന്നു. 80 വയസ്സിനുമേല്‍ പ്രായമുള്ളവരുടെ മരണനിരക്ക് 25 ശതമാനം ആണ് എന്നിരിക്കെ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജിലെ വയോധികയായ ഈ രോഗിയുടെ കോവിഡ് രോഗമുക്തി കേരളത്തിലെ ആരോഗ്യമേഖലയുടെ അന്താരാഷ്ട്ര നിലവാരമാണ് കാണിക്കുന്നത്. പ്രായാധിക്യം ഉള്ള രോഗികളുടെ പരിചരണത്തില്‍ ഡോക്ടര്‍മാരും നഴ്‌സിംഗ് ജീവനക്കാരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാത്രവുമല്ല കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും കോവിഡ് രോഗമുക്തി നേടിയ 93 വയസ്സും 88 വയസ്സും പ്രായമായ ദമ്പതികള്‍ക്ക് ശേഷം കേരളത്തില്‍ കോവിഡ് രോഗം ഭേദമാകുന്ന മൂന്നാമത്തെ പ്രായം കൂടിയ രോഗിയാണ് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജിലേത്.

പ്രസ്തുത രോഗിയുടെ ഇതേ ആശുപത്രിയില്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റു ബന്ധുക്കളായ രോഗികളുമായി വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യവും മെഡിക്കല്‍ കോളജ് അധികൃതര്‍ ഒരുക്കി കൊടുത്തിരുന്നു. ഏപ്രില്‍ 16 ന് അയച്ച റിസല്‍ട്ടും നെഗറ്റീവ് ആയതിനാല്‍ മാര്‍ച്ച് 20 ന് രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തിരുമാനിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍ റോയ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ സുദീപ്, കൊറോണ സെല്‍ നോഡല്‍ ഓഫീസറും കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവിയും ആയ ഡോ.എ. കെ ജയശ്രീ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ആണ് ചികിത്സക്കു നേതൃത്വം നല്‍കിയത്. രോഗമുക്തി നേടാന്‍ സഹായിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ അടക്കമുള്ള എല്ലാ ആശുപത്രി ജീവനക്കാര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് വന്ദ്യ വയോധിക ആശുപത്രി വിട്ടത്.

Keywords : Kannur, Kerala, corona, COVID19, Treatment, Hospital, Kasaragod, Patient, News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script