ഗിന്നസില്‍ ഇടം നേടാന്‍ പയ്യന്നൂരില്‍ പടുകൂറ്റന്‍ കൊവിഡ് ചിത്രമൊരുങ്ങുന്നു
May 12, 2020, 10:46 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 12.05.2020) ഗിന്നസില്‍ ഇടം നേടാന്‍ പയ്യന്നൂര്‍ പൊലീസ് നഗരത്തിലെ റോഡില്‍ പടുകൂറ്റന്‍ കൊവിഡ് ചിത്രമൊരുക്കുന്നു. മുഖ്യമന്ത്രിയും പൊലീസും ആരോഗ്യവകുപ്പ് പ്രവര്‍ത്തകരും മറ്റും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡില്‍ കൂറ്റന്‍ പെയിന്റിംഗ് ഒരുങ്ങുന്നത്. ചിത്രകാരന്മാരുടെ കൂട്ടായ്മയായ കാന്‍വാസ് പയ്യന്നൂരും ദൃശ്യ പയ്യന്നൂരും ചേര്‍ന്നാണ് ചിത്രമൊരുക്കുന്നത്. 30 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമുള്ള ചിത്രം തീര്‍ക്കുന്നത് അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ്.
തിങ്കളാഴ്ച വൈകുന്നേരമാണ് ചിത്രത്തിന്റെ നിര്‍മാണമാരംഭിച്ചത്. മുപ്പത് മീറ്റര്‍ നീളത്തിനെ ഒരു ചതുരശ്ര മീറ്റര്‍ വലിപ്പത്തിലുള്ള കളങ്ങളാക്കി മാറ്റിയാണ് ഓരോ കലാകാരന്മാര്ക്കും ചിത്രം വരയ്ക്കാനായി നല്‍കിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതിനായി മൂന്ന് ഷിഫ്റ്റുകളിലായി അന്‍പതോളം കലാകാരന്മാരാണ് മാസ്ക്ക് ധരിച്ച് ചിത്രത്തിന്റെ പണിപുരയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഇടത്തും വലത്തുമായി നിലകൊള്ളുന്ന പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് കൊവിഡ്-19നെ പ്രതിരോധിച്ച് കുഴിയിലേക്ക് ചവിട്ടിതാഴ്ത്തുന്നതാണ് ചിത്രത്തിന്റെ രംഗഭാഷ്യം.
ചിത്രം പൂര്‍ത്തിയാകാന്‍ മുപ്പത് ലിറ്ററോളം പെയിന്റ് വേണ്ടിവരുമെന്നാണ് ഇവര്‍ കണക്കാക്കിയിരിക്കുന്നത്. ത്രീഡി ഇമേജിലുള്ള ചിത്രമായതിനാല്‍ ബസ്സ്റ്റാന്‍ഡിന് മുന്നില്‍ നിന്ന് നോക്കിയാലേ ചിത്രം വ്യക്തമാകൂ. അടുത്ത ദിവസം തന്നെ ചിത്രം പൂര്‍ത്തിയായി ഹെലി ക്യാമിലൂടെ ഒപ്പിയെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.
Keywords: Kannur, News, Kerala, Police, Painter, Guinness Book, Guinness Record, Covid 19, Painting, Covid Painting for Guinness Record in payyanur

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.